‘ഇരുട്ടിലും ഇടറാത്ത പരിശ്രമങ്ങൾ വിജയിച്ചു’, തണ്ണീർക്കൊമ്പൻ ബന്ദിപ്പൂരിലേക്ക്, ആശ്വാസ തീരത്ത് മാനന്തവാടി

തണ്ണീർക്കൊൻ ദൗത്യം വിജയകരമായി പൂർത്തിയായി. മയക്കുവെടിവെച്ച ആനയെ കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിൽ കയറ്റി. ആനയ്ക്ക് ആരോഗ്യ പ്രശ്നനങ്ങൾ ഇല്ലെന്നാണ് വിലയിരുത്തൽ. ആനിമൽ ആംബുലൻസിലാണ് ആനയെ കയറ്റിയത്. കഴുത്തി വാദം കെട്ടിയായിരുന്നു ദൗത്യം പൂർത്തീകരിച്ചത്.

ALSO READ: കോണ്‍ടാക്ടിന്റെ പതിനാറാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

അതേസമയം, തണ്ണീർക്കൊമ്പനെ എവിടെ തുറന്നു വിടും എന്ന കാര്യത്തിൽ ഇതുവരേക്കും വ്യക്തത വന്നിട്ടില്ല. ഇന്ന് തന്നെ ബന്ദിപ്പൂരിലേക്ക് മാറ്റുമെന്ന് സൂചനകളുണ്ട്. രണ്ടുതവണ മയക്കുവെടി വെച്ചാണ് തണ്ണീർക്കൊമ്പനെ കീഴടക്കിയത്. മുത്തങ്ങ വഴിയാണ് തണ്ണീർക്കൊമ്പനെ ബന്ദിപ്പൂരിലേക്ക് മാറ്റുക എന്നതാണ് ലഭിക്കുന്ന വിവരം.

ALSO READ: ദേശീയതലത്തിലും ആഗോളതലത്തിലും പുതിയ അവസരങ്ങൾ; ഉദ്ഘാടനത്തിന് തയ്യാറെടുത്ത് അന്താരാഷ്ട്ര എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്റർ

അതേസമയം, വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ 12 ലധികം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്താൻ കഴിഞ്ഞത്. 100 ലധികം പേർ ഉൾപ്പെട്ട ഒരു സംഘം തന്നെ ഈ ദൗത്യത്തിന് പിറകിൽ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News