സോഷ്യല്‍വര്‍ക്ക് പാഠപുസ്തകത്തിലെ പിശക് തിരുത്തും; പുസ്തകം തയ്യാറാക്കിയത് 2014ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള സോഷ്യല്‍വര്‍ക്ക് പാഠപുസ്തകങ്ങളിലെ പിശക് തിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം പരിശോധിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താന്‍ എസ്.സി.ഇ.ആര്‍.ടി.യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്ലസ് വണ്‍ ക്ലാസുകളിലേക്ക് വേണ്ടി 2014 ല്‍ തയ്യാറാക്കിയ ‘സോഷ്യല്‍വര്‍ക്ക്’ പാഠപുസ്തകമാണ് ഇപ്പോഴും നമ്മുടെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്.

ALSO READ:  കാരുണ്യ ബെനവലന്റ് സ്‌കീമിന് 20 കോടി അനുവദിച്ചു: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കഴിഞ്ഞ പത്ത് വര്‍ഷമായി വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പാഠപുസ്തകത്തിലെ പ്രസ്തുത പാഠഭാഗത്തിലെ പിശക് ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍തന്നെ വേണ്ട തിരുത്തലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ മാത്രമാണ് നാം ഉപയോഗിച്ചിരുന്നത്. കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പഠിക്കാന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് 2014ല്‍ ഇംഗ്ലീഷ് മാധ്യമത്തില്‍ തയാറാക്കിയ പാഠപുസ്തകങ്ങള്‍ യാതൊരു മാറ്റവും വരുത്താതെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇത്തരത്തില്‍ തയ്യാറാക്കിയ എല്ലാ മലയാളം പാഠപുസ്തകങ്ങളും എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റിലാണ് നല്‍കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പാഠപുസ്തകം 2019ല്‍ തയാറാക്കിയതാണെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: ‘ചുമ്മാ കാണാഞ്ഞിട്ടൊന്നുമല്ല കേട്ടോ ജിലു മോളെ’, ജ്വാല അവാർഡ് വേദിയിൽ നർമം കലർന്ന മറുപടി നൽകി മമ്മൂട്ടി, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഹയര്‍ സെക്കന്‍ഡറി മേഖല ഉള്‍പ്പെടെയുള്ള എല്ലാ ക്ലാസുകളിലെയും പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. എല്ലാ വിഭാഗം ജനങ്ങളുമായി ആശയവിനിമയം നടത്തി പൊതുസമൂഹത്തിന്റെ ആകെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതിലൂടെ നിലവിലെ പാഠപുസ്തകങ്ങളുടെ സമഗ്രമായ പരിഷ്‌കരണമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News