കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്.സിബിഐ ഇഡി തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം.വിഷയം കോണ്‍ഗ്രസ് ലോക്‌സഭയില്‍ ഉന്നയിക്കും.ലോക്സഭയിലെ പാര്‍ട്ടി വിപ്പ് മാണിക്കം ടാഗോര്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ആയുധമാക്കുന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം.തനിക്കെതിരെ ഇഡി റെയ്ഡിന് പദ്ധതി ഇടുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചതിന് പിന്നാലെയാണ് ഈ നീക്കം.
തന്റെ ചക്രവ്യൂഹ് പ്രസംഗം രണ്ടില്‍ ഒരാള്‍ക്ക് ഇഷ്ട്ടമായില്ലെന്ന് വ്യക്തമായെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ഇഡിയുടെ അകത്തുള്ളവരാണ് റെയ്ഡിന് തയ്യാറെടുക്കുന്ന വിവരം അറിയിച്ചതെന്നും രാഹുല്‍ എക്സില്‍ കുറിച്ചു.ചായയും ബിസ്‌ക്കറ്റുമായി ഇഡി ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുന്നെന്നും രാഹുല്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ബജറ്റിന്‍ മേലുള്ള ചര്‍ച്ചയ്ക്കിടെ ലോക്‌സഭയിലാണ് രാഹുല്‍ ചക്രവ്യൂഹ് പരാമര്‍ശം നടത്തിയത്.പ്രധാനമന്ത്രി മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത്, വ്യവസായികളായ അദാനി , അംബാനി എന്നിവരെയാണ് രാഹുല്‍ ചക്രവ്യൂഹത്തിലുള്ളതെന്ന് പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here