ഇനിയും അങ്ങനെ ചെയ്യും, അനാദരവായി തോന്നാനൊന്നുമില്ല; ട്രോഫിയില്‍ കാല്‍ കയറ്റിവെച്ച സംഭവത്തില്‍ പ്രതികരിച്ച് മിച്ചല്‍ മാര്‍ഷ്

ഏകദിന ലോകകപ്പ് ഫൈനലില്‍ കപ്പ് സ്വന്തമാക്കിയ ഓസ്‌ട്രേലിയയ്ക്ക് സോഷ്യല്‍മീഡിയയില്‍ വന്‍ സൈബര്‍ അറ്റാക്കായിരുന്നു. മിച്ചല്‍ മാര്‍ഷ് ട്രോഫിയില്‍ കാല്‍ കയറ്റിവച്ചത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ആ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മിച്ചല്‍ മാര്‍ഷ്. താന്‍ ഇനിയും അങ്ങനെ ചെയ്യുമെന്ന് ഓസ്‌ട്രേലിയയിലെ ഒരു റേഡിയോ നെറ്റ്‌വര്‍ക്കിനു നല്‍കിയ അഭിമുഖത്തില്‍ മിച്ചല്‍ മാര്‍ഷ് പറഞ്ഞു.

Also Read : ‘സമുദ്രം സാക്ഷിയായി’; സംസ്ഥാനത്താദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ്ങിന് വേദിയായി ശംഖുമുഖം

ആ ചിത്രത്തില്‍ അനാദരവായി തോന്നാന്‍ മാത്രം ഒന്നുമില്ല. സമൂഹമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് അധികം പ്രതികരണങ്ങളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആരോടും ബഹുമാനമില്ലാതെ പെരുമാറാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാവിയിലും ഇതേ രീതിയിലുള്ള ആഘോഷം തുടരുമെന്നും മിച്ചല്‍ മാര്‍ഷ് വ്യക്തമാക്കി.

Also Read : യുഎഇ ദേശീയ ദിനം; ട്രാഫിക് നിയമലംഘന പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചു

വിജയത്തിനു ശേഷം ഡ്രസിങ് റൂമില്‍വച്ചാണ് മാര്‍ഷ് ലോകകപ്പ് ട്രോഫിക്കു മുകളില്‍ കാല്‍ കയറ്റിവച്ച് ഫോട്ടോയ്ക്കു പോസ് ചെയ്തത്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറു വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ലോകകപ്പില്‍ ഓസീസിനായി 10 മത്സരങ്ങള്‍ കളിച്ച മാര്‍ഷ് 441 റണ്‍സാണ് ആകെ നേടിയത്. അതേസമയം ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ താരം കളിക്കുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News