എന്തുകൊണ്ട് ഇപ്പോഴും സിംഗിളായി തുടരുന്നു, കല്ല്യാണം കഴിക്കാത്തതിന്റെ കാര്യം തുറന്നുപറഞ്ഞ് മിതാലി രാജ്

mithali raj

എന്തുകൊണ്ട് ഇപ്പോഴും സിംഗിളായി തുടരുന്നുവെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. രണ്‍വീര്‍ അലഹബാദിയയുടെ പോഡ്കാസ്റ്റിലാണ് 41കാരിയായ മിതാലി മനസ് തുറന്നത്.

വിവാഹം കഴിക്കണമെന്ന് ആഗ്രഹങ്ങളുണ്ടായിരുന്നെന്നും ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതോടെ എനിക്ക് കിട്ടിയ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും എന്റെ ജീവിതം മാറ്റി മറിച്ചുവെന്നും മിതാലി പറഞ്ഞു.

അഭിനന്ദനങ്ങള്‍ ഒരു കായിക താരത്തിന്റെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതിന്റെ തെളിവായിരുന്നു അത്. പിന്നെന്തിനാണ് ഞാന്‍ തിടുക്കപ്പെട്ട് വിവാഹം കഴിച്ച് കരിയര്‍ ഇല്ലാതാക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചുവെന്നും മിതാലി പറഞ്ഞു.

Also Read : http://‘ആ നടനൊപ്പം ഫോട്ടോ എടുക്കാന്‍ തോന്നിയതില്‍ ഞാന്‍ നല്ല ഹാപ്പിയാണ്, ആ പടത്തിനെ എന്താണ് വിളിക്കേണ്ടതെന്ന് അറിയില്ല’: പാര്‍വതി

മിതാലി രാജിന്റെ വാക്കുകള്‍:

എന്റെയൊക്കെ തുടക്കകാലത്ത് ക്രിക്കറ്റ് കരിയറാക്കുക എന്നത് ഒരു മധ്യവര്‍ഗ കുടുംബത്തിന് ചിന്തിക്കാന്‍ പറ്റുന്ന കാര്യമായിരുന്നില്ല. ഒരു പ്രായം വരെയൊക്കെ പല പെണ്‍കുട്ടികളും ക്രിക്കറ്റില്‍ തുടരും. അത് കഴിഞ്ഞാല്‍ വിവാഹമൊക്കെ കഴിഞ്ഞ് കുട്ടികളും കുടുംബവുമായി പോകും. 2009ല്‍ ഞാനും ഇങ്ങനെ തന്നെയായിരുന്നു ചിന്തിച്ചത്. എന്തായാലും ലോകകപ്പ് കൂടി കളിച്ചശേഷം കുടുംബ ജീവിതത്തിലേക്ക് കടക്കാമെന്നായിരുന്നു അന്ന് ഞാന്‍ കരുതിയത്.

എന്നാല്‍ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയതോടെ എനിക്ക് കിട്ടിയ അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും എന്റെ ജീവിതം മാറ്റി മറിച്ചു. അഭിനന്ദനങ്ങള്‍ ഒരു കായിക താരത്തിന്റെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതിന്റെ തെളിവായിരുന്നു അത്.

അതോടെ എന്റെ ചിന്തകളും തീരുമാനവും മാറി. ഇത്രയൊക്കെ ത്യാഗം സഹിച്ച് ഞാനിവിടെ വരെ എത്തി. പിന്നെന്തിനാണ് ഞാന്‍ തിടുക്കപ്പെട്ട് വിവാഹം കഴിച്ച് കരിയര്‍ ഇല്ലാതാക്കുന്നതെന്ന് ഞാന്‍ ചിന്തിച്ചു. ആ സമയം ഞാന്‍ അമ്മയെ വിളിച്ചു പറഞ്ഞു, ഒരു രണ്ട് വര്‍ഷം കൂടി എനിക്ക് ക്രിക്കറ്റില്‍ തുടരണമെന്നും, ഇപ്പോള്‍ വിവാഹം വേണ്ടെന്നും.

1997ല്‍ 13-ാം വയസില്‍ ലോകകപ്പിനുള്ള സീനീയര്‍ ക്യാംപിലെത്തിയപ്പോള്‍ എനിക്ക് ക്രിക്കറ്റില്‍ തുടരണമെന്ന് തോന്നിയിരുന്നില്ല. ആദ്യമായിട്ടായിരുന്നു ഞാന്‍ ഒറ്റക്ക് യാത്ര ചെയ്യുന്നത്. അമ്മയെ വിളിച്ച് ഞാന്‍ വീട്ടിലേക്ക് തിരികെ വരികയാണെന്ന് പറഞ്ഞു. ഇന്ത്യന്‍ ടീമിലെത്തിയിട്ടും കുറെക്കാലം പീരിയ്ഡ്‌സ് അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകളൊക്കെ സപ്പോര്‍ട്ട് സ്റ്റാഫിനോട് പോലും പറയാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും മിതാലി രാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News