ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിഥിലി ചുഴലിക്കാറ്റുമൂലം കേരളത്തിലെ മലയോര ജില്ലകളിൽ മഴയ്ക്കി സാധ്യത. ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്. ഇന്നും നാളെയും ഉച്ചയ്ക്കുശേഷം ഇടിക്കും മിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
ALSO READ: റോഡിലെ വെള്ളക്കെട്ടിൽ കയാക്കിങ് നടത്തി ദുബായി നിവാസികൾ; വീഡിയോ
ശ്രീലങ്കൻ തീരത്ത് സമുദ്ര നിരപ്പിൽ നിന്ന് 3 കിലോമീറ്റർ ഉയരത്തിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയും കേരളത്തിൽ മഴയെത്തിക്കാൻ കാരണമാകും. ഒക്ടോബർ അവസാനം ബംഗ്ലാദേശിൽ വീശിയടിച്ച ഹമൂൺ ചുഴലിക്കാറ്റിനെ അപേക്ഷിച്ച് തികച്ചും ദുർബലമാണ് മിഥിലി. ഇന്ത്യൻ തീരത്തെ ഇത് ബാധിക്കില്ലെന്നും കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.
ALSO READ: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് പരാതി; തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here