‘ഹിന്ദുക്കളെ ഭഗീരഥിയില്‍ മുക്കിക്കൊല്ലുമെന്ന് ടിഎംസി നേതാവ്, എങ്കില്‍ വെട്ടികൊന്ന് കുഴിച്ചുമൂടുമെന്ന് മിഥുന്‍ ചക്രബര്‍ത്തി’

പശ്ചിമബംഗാളില്‍ പരസ്പരം വിദ്വേഷവും വെറുപ്പും ഭീഷണിയും പ്രചരിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും. അടുത്തമാസം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പരസ്പരം കൊലവിളിയുമായി നേതാക്കള്‍ രംഗത്തെത്തിയത്.

തൃണമൂലിന്റെ ഹുമയൂണ്‍ കബീര്‍ എതിര്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ മതപരമായി നടത്തിയ പ്രസ്താവനയാണ് ബിജെപി നേതാവായ മിഥുന്‍ ചക്രബര്‍ത്തിയെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: കോൺഗ്രസുകാരൻ തന്നെയാണ് ഞാൻ, കോൺഗ്രസിനെ ആർഎസ്എസ് ആലയിൽ കെട്ടുന്നതിനെതിരെയാണ് എന്റെ പോരാട്ടം; ഷാനിബ്

ഒരു നേതാവ് ഇവിടെ 70 ശതമാനം മുസ്ലീങ്ങളും 30 ശതമാനം ഹിന്ദുക്കളുമാണെന്നും അയാള്‍ അവരെ വെട്ടിക്കൊന്ന് ഭഗീരഥിയിലേക്ക് എറിയുമെന്നും പറഞ്ഞു. ഞാന്‍ കരുതി മുഖ്യമന്ത്രി മമ്ത ബാനര്‍ജി പ്രതികരിക്കുമെന്ന്. എന്നാല്‍ അവര്‍ ഒന്നും മിണ്ടിയില്ല.. അതിനാല്‍ ഞാന്‍ ഇപ്പോള്‍ പറയുന്നു. ഞങ്ങള്‍ അവരെ കഷ്ണങ്ങളാക്കി കുഴിച്ചുമൂടുമെന്നാണ് അഭ്യന്തരമന്ത്രി അമിത്ഷാ വേദിയിലിരിക്കെ നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തി പറഞ്ഞത്.

ഞാന്‍ മുഖ്യമന്ത്രിയല്ല എന്നാലും ഞാന്‍ പറയുകയാണ് ബംഗാളില്‍ അധികാരത്തിലെത്താന്‍ ഞങ്ങള്‍ എന്തും ചെയ്യും. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍ ഞങ്ങളുടേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ഭഗീരഥി തങ്ങളുടെ അമ്മയാണെന്നും അതിനാല്‍ വെട്ടിക്കൊല്ലുന്നവരെ അതിലേക്കെറിയില്ലെന്നും ഭീഷണി വീണ്ടും ആവര്‍ത്തിച്ച് ചക്രബര്‍ത്തി പറയുന്നുണ്ട്. ഇത് കേട്ട് മറ്റ് ബിജെപി നേതാക്കളും അമിത്ഷായും ചിരിയോടെ ഇരിക്കുന്നതാണ് കണ്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ALSO READ: ‘അവര് പുറത്തിറങ്ങിയാല്‍ എന്നേം എന്റെ വീട്ടുകാരേം കൊല്ലും, പേടിച്ച് പേടിച്ച് എത്രകാലം ജീവിക്കും’; പൊട്ടിക്കരഞ്ഞ് ഹരിത

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മെയ് മാസത്തിലാണ് ടിഎംസിയുടെ കബീര്‍ മുര്‍ഷിദാബാദ് ജില്ലയില്‍ നടന്ന പ്രചാരണത്തില്‍ കടുത്ത വിദ്വേഷം പറഞ്ഞത്. പള്ളികള്‍ തകര്‍ത്താല്‍ മുസ്ലീങ്ങള്‍ നോക്കിയിരിക്കില്ലെന്നും അങ്ങനെയുള്ളവരെ ഭഗീരഥിയില്‍ മുക്കിക്കൊല്ലുമെന്നുമാണ് കബീര്‍ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News