തനിക്ക് ബെല്‍സ് പാള്‍സി രോഗം ബാധിച്ചുവെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും അടുത്തിടെയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ് വെളിപ്പെടുത്തിയത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടിപ്പോയെന്നും ഒരു വശംകൊണ്ട് മാത്രമേ ചിരിക്കാന്‍ കഴിയുന്നുള്ളൂ എന്നും വീഡിയോയില്‍ മിഥുന്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ആരാധകര്‍ക്കായി ഒരു ആശ്വാസ വാര്‍ത്ത പങ്കുവയ്ക്കുകയാണ് താരം. ഇപ്പോള്‍ വീണ്ടും തന്റെ അസുഖത്തിന്റെ അവസ്ഥ വിവരിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് മിഥുന്‍. ഒരു 98 ശതമാനത്തോളം നമ്മള്‍ റിക്കവറായി എന്ന് പറയാമെന്നും ഒരു രണ്ടു ശതമാനം കൂടി ബാക്കിയുണ്ടെന്നും മിഥുന്‍ പറഞ്ഞു.
എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ബാക്കി ഒക്കെ ഒരുവിധം നോര്‍മലായി. സൈഡ് ഒക്കെ ശരിയായി എന്നാണ് മിഥുന്‍ വീഡിയോയില്‍ പറഞ്ഞത്. മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാവുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യല്‍ നെര്‍വുകള്‍ ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here