മിഥുന്റെ രോഗാവസ്ഥയിൽ നേർച്ച; തിരുപ്പതിയിലെത്തി മൊട്ടയടിച്ച് ലക്ഷ്മി

പ്രശസ്ത നടനും അവതാരകനുമായ മിഥുൻ കഴിഞ്ഞ മാർച്ചിലാണ്‌ രോഗബാധിതനായ വിവരം പ്രേക്ഷകർ അറിയുന്നത്. ബെല്‍സ് പള്‍സി രോഗം ആയിരുന്നു മിഥുന് ബാധിച്ചിരുന്നത്. ഇക്കാര്യം ലോകം അറിയുന്നത് മിഥുൻ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ്. മികച്ച ചികിത്സ ലഭിച്ചതിലൂടെ മിഥുന്‍ രോഗത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്തു.

ALSO READ: കുഞ്ഞിമാണിക്യത്തിന്റെ ആഗ്രഹം പൂവണിഞ്ഞു; അരികിലെത്തി കൈപിടിച്ച് മുഖ്യമന്ത്രി

കുടുംബത്തോടൊപ്പം തിരുപ്പതിയിൽ ദർശനം നടത്തിയ ചിത്രങ്ങള്‍ ഇപ്പോൾ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മിഥുന്‍. രോഗ ബാധിതനതായ ദിവസങ്ങളിൽ ഭാര്യയും വ്ലോഗറുമായ ലക്ഷ്മി മേനോന്‍ നേര്‍ച്ച നേര്‍ന്നിരുന്നു എന്നും അതിന്റെ ഭാഗമായി ലക്ഷ്മിയുടെ മുടി തിരുപ്പതിയില്‍ നൽകാനുമാണ് മിഥുനും കുടുംബവും തിരുപ്പതിയിൽ എത്തിയത്.

മൊട്ടയടിച്ച ലക്ഷ്മിയുടെ കൂടെയുള്ള ചിത്രവും മിഥുന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ചിഞ്ചു കുട്ടി മൊട്ട കുട്ടി’ ആയെന്ന് ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ മിഥുന്‍ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണ രൂപം…

‘മൊട്ടെയ് ബോസ് ലക്ഷ്മി. എന്റെ ബെല്‍സ് പള്‍സി പോരാട്ട ദിനങ്ങള്‍ നിങ്ങളില്‍ കുറെ പേര്‍ക്കെങ്കിലും അറിയാം എന്ന് തോന്നുന്നു. അന്ന് നിങ്ങള്‍ ഓരോരുത്തരുടെയും പ്രാര്‍ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷെ എന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ഥിച്ചിരുന്നു. ആ അസുഖം മാറാന്‍ ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി.’

ALSO READ: ‘സമുദ്രം സാക്ഷിയായി’; സംസ്ഥാനത്താദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ്ങിന് വേദിയായി ശംഖുമുഖം

സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും വിശ്വാസത്തിന്റേയും അസാധാരണ പ്രവര്‍ത്തിക്ക് ഭാര്യയോട് നന്ദി അറിയിക്കുന്ന മിഥുനെ ആണ് നമ്മൾ കാണുന്നത്.
സ്നേഹത്തിലൂടേയും പോസിറ്റിവിറ്റിയിലൂടെയുമുള്ള രോഗശാന്തിയില്‍ ഞങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കുന്നു എന്നും മിഥുൻ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News