വേദികളില്‍ തിരിച്ചെത്തി മിഥുന്‍ രമേശ്, സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഒരുപാടു നന്ദി

മലയാളി പ്രേകഷകരുടെ പ്രിയപ്പെട്ട അവതാരകനും നടനുമൊക്കെയാണ് മിഥുന്‍ രമേശ്. മിഥുന് അടുത്തിടെ ബെല്‍സ് പാഴ്‌സി രോഗം പിടിപ്പെട്ടിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ഒടുവില്‍ മിഥുന്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം സ്റ്റേജ് ഷോയില്‍ പരിപാടി അവതാരകനായി എത്തിയിരിക്കുകയാണ് മിഥുന്‍. മിഥുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴിയാണ് അറിയിച്ചത്.

കരിക്കകം ശ്രി ചാമുണ്ഢി ദേവി ക്ഷേത്രത്തിലെ പരിപാടിയില്‍ ആണ് മിഥുന്‍ അവതാരകനായി എത്തിയത്. കലാഭവന്‍ പ്രജോദും സംഘവും അവതരിപ്പിച്ച മെഗാ എന്റര്‍ടെയ്ന്റ് ടാലന്റ് ഷോ ആയിരുന്നു ഇത്. ‘കരിക്കകത്തമ്മയുടെ നടയില്‍ പുനരാരംഭം. സ്‌നേഹത്തിനും അനുഗ്രഹങ്ങള്‍ക്കും ഒരുപാടു നന്ദി’, എന്നാണ് പരിപാടിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് മിഥുന്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News