ഏത് പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് മധുരമേറിയതും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതുമായ ജ്യൂസുകൾ. അങ്ങനെയെങ്കിൽ ഏറെ രുചിയുള്ളതും ആരോഗ്യഗുണങ്ങൾ ഉള്ളതുമായ മാങ്ങയും ഉറുമാമ്പഴവും ചേർത്ത് ജ്യൂസ് തയ്യാറാക്കിയാലോ?
ALSO READ: നമുക്ക് പരീക്ഷിക്കാം ചൈനീസ് രുചി; ചൈനീസ് ഡംപ്ലിങ് റെസിപ്പി ഇതാ…
വിറ്റാമിനുകൾ എ, സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് മാമ്പഴം. ഈ പോഷകങ്ങൾ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു, ആരോഗ്യമുള്ള ചർമ്മത്തിനും ശരീരത്തിൽ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും മാങ്ങ സഹായകമാണ്.
അതുപോലെ തന്നെ ഹൃദയാരോഗ്യ ഗുണങ്ങളും കാൻസർ വിരുദ്ധ ഫൈറ്റോ ന്യൂട്രിയൻ്റുകളും ദഹന ആരോഗ്യ ഗുണങ്ങളും ഏറെയുള്ള ഉറുമാമ്പഴവും മാങ്ങയും കൂടെ മിക്സ് ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും വളരെ നല്ലതാണ്.
ചേരുവകൾ
മാങ്ങ – 1.5 കപ്പ്
ഉറുമാമ്പഴം – 1.5 കപ്പ് ( അനാർ, പൊമെഗ്രനേറ്റ്)
വെള്ളം – 1/2 കപ്പ്
പഞ്ചസാര – 1 ടീസ്പൂൺ (അഭിരുചിക്കനുസരിച്ച് ചേർക്കുക)
നാരങ്ങ നീര് – 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബ്ലെൻഡറിൽ ചെറുതായി അരിഞ്ഞ മാങ്ങയും അലിയുതിർത്ത ഉറുമാമ്പഴവും ചേർത്ത് നന്നായി മിക്സ് ചെയ്യുക, വെള്ളവും പഞ്ചസാരയും ചേർത്ത് നന്നായി ബ്ലെൻഡ് ചെയ്യുക. ശേഷം 2 ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് നന്നായി ഇളക്കുക. തണുപ്പ് ആവശ്യമെങ്കിൽ ഐസ് ക്യൂബുകൾ ചേർക്കാം.
രുചികരമായ ജ്യൂസ് തയ്യാറായിരിക്കുകയാണ്…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here