നിങ്ങൾ എൻ്റെ രാജാവല്ലെന്ന് ചാൾസ് രാജാവിനോട് ആക്രോശിച്ച സെനറ്റർക്ക് ഓസ്ട്രേലിയയിൽ പിന്തുണയും എതിർപ്പും; തലവെട്ടുന്ന ചിത്രം നീക്കം ചെയ്തു

lidia-thorpe

‘നിങ്ങൾ എൻ്റെ രാജാവല്ല’, ‘ഇത് നിങ്ങളുടെ മണ്ണല്ല’ എന്നിങ്ങനെ ചാൾസ് രാജാവിനോട് ആക്രോശിച്ച ഓസ്ട്രേലിയൻ സെനറ്റർ ലിഡിയ തോർപ്പിനെ പിന്തുണച്ചും എതിർത്തും ആദിവാസി സമൂഹം. അതിനിടെ, സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത രാജാവിൻ്റെ തലവെട്ടുന്ന ചിത്രം അവർ ഡിലീറ്റ് ചെയ്തു. തൻ്റെ അറിവില്ലാതെ അഡ്മിൻ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ലിഡിയ പറഞ്ഞു.

തിങ്കളാഴ്ച കാൻബറയിൽ നടന്ന സ്വീകരണ പരിപാടിയിലാണ് ആദിവാസി പ്രതിനിധിയായ ലിഡിയ രാജാവിന് നേരെ പ്രതിഷേധ മുദ്രാവാക്യമുയർത്തിയത്. പ്രതിഷേധത്തെ ചില ആക്ടിവിസ്റ്റുകൾ ധീരമാണെന്ന് പുകഴ്ത്തി. എന്നാൽ മറ്റ് പ്രമുഖ ആദിവാസി നേതാക്കൾ ലജ്ജാകരവും അനാദരവുള്ളതുമാണെന്ന് അപലപിച്ചു.

Also Read: ‘ഇത്‌ നിങ്ങളുടെ മണ്ണല്ല, ഞങ്ങളുടെ മണ്ണ്‌ തിരികെ തരണം’; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ചാള്‍സ്‌ രാജാവിനോട് ആക്രോശിച്ച് സെനറ്റർ

മുദ്രാവാക്യം മുഴക്കിയതിന് ശേഷമാണ് കിരീടത്തിനൊപ്പം രാജാവിനെ ശിരച്ഛേദം ചെയ്യുന്ന ചിത്രം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്നത്. ഒരു കാർട്ടൂൺ ആയിരുന്നു ഇത്. രാജാവിനെയും രാജ്ഞി കാമിലയെയും രാജ്യത്തേക്ക് ഔപചാരികമായി സ്വാഗതം ചെയ്തത് ആദിവാസി മൂപ്പയായ ആൻ്റി വയലറ്റ് ഷെറിഡൻ ആയിരുന്നു.

യൂറോപ്യൻ അധിനിവേശക്കാർ എത്തുന്നതിന് മുമ്പ് തദ്ദേശീയ ആദിവാസികളായിരുന്നു ഓസ്ട്രേലിയയിൽ ഭൂരിപക്ഷം. വെള്ളക്കാർ ഇവരെ വംശഹത്യ നടത്തുകയായിരുന്നു. നിലവിൽ പൂർണ സ്വതന്ത്ര റിപ്പബ്ലിക് അല്ല ഓസ്ട്രേലിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News