‘രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കുന്നത് ശരിയായ നിലപാടല്ല’: യാക്കോബായ സഭ ആഗോള തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം

രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കുന്നത് ശരിയായ നിലപാടല്ലെന്ന് യാക്കോബായ യാക്കോബായ സഭ ആഗോള തലവൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ. മതങ്ങളെ രാഷ്ട്രിയമായി ഉപയോഗിച്ചാൽ രണ്ടിനും നാശം ഉണ്ടാകും. രാഷ്ട്രീയക്കാർക്ക് വിജയത്തിനായി എന്തും ഉപയോഗിക്കാം. എല്ലാ മതങ്ങൾക്കും അവരുടെതായ സ്പേസും , ബഹുമാനവും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഓപ്പറേഷൻ ബേലൂർ മഖ്‌ന: ആന ബാവലി വനമേഖലയിൽ, ദൗത്യസംഘം നേരായ ദിശയിൽ

മതത്തിനെ ഉപയോഗിച്ച് ജനങ്ങളുടെ മനസിനെ വേഗത്തിൽ വേദനിപ്പിക്കാം. ജനങ്ങൾ സൗഹാർദപരമായി ജീവിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണ്ടേത് സർക്കാരുകളാണ്. വൈവിധങ്ങളുടെ നാടാണ് ഇന്ത്യ. മണിപ്പൂരിൽ മതം മാത്രമാണ് വിഷയമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വന്നു മുഖ്യമന്ത്രിയെയും മറ്റ് ജനപ്രതിനിധികളെയും കാണാൻ സാധിച്ചു. പൊതുവായ വിഷയങ്ങളും സഭാ വിഷയങ്ങളും അവരുമായി ചർച്ച ചെയ്തു. കേരളത്തിൽ ജനങ്ങളെല്ലാം ഒത്തൊരുമയോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: നിതീഷ് കുമാറിന്റെ മറുകണ്ടം ചാടൽ രക്ഷയാകുമോ? റിസോർട്ട് രാഷ്ട്രീയത്തിന്റെ പിൻബലത്തിൽ ബിഹാറിൽ നാളെ വിശ്വാസവോട്ടെടുപ്പ്

സഭാ പ്രശ്നങ്ങളിൽ മാറ്റം ഉണ്ടായിട്ടില്ല എന്നുള്ളത് നിരാശ ജനകമാണ്. പ്രശ്നങ്ങൾ പരിഹരിക്കാൻ തനിക്ക് ആവുന്നത് എല്ലാം ചെയ്യാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. രാഷ്ട്രീയത്തിനും മതത്തിനും ജീവിതത്തിൽ വിത്യസ്തമായ നിലനിൽപ്പാണ്‌ ഉള്ളത്. ഇന്ത്യയിലെ രാഷ്ട്രീയക്കാർ അവരുടെ ചുമതല കൃത്യമായി നിർവഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News