ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് എഴുതി ശീലമില്ല, പക്ഷേ കാതൽ കണ്ടിട്ട് എനിക്ക് എഴുതാതിരിക്കാൻ കഴിയുന്നില്ല; മിയ

കാതൽ സിനിമയെ അഭിനന്ദിച്ച് നടി മിയ രംഗത്ത്. ഇഷ്ടപെട്ട സിനിമകളെ കുറിച്ച് എഴുതി ശീലമില്ലെന്നും പക്ഷേ കാതൽ കണ്ടിട്ട് തനിക്ക് എഴുതാതിരിക്കാൻ കഴിയുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ മിയ പറഞ്ഞു. താരത്തിന്റെ കുറിപ്പ് മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക് ഒഫീഷ്യൽ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

മിയയുടെ കുറിപ്പ്

ALSO READ: ഐഎഫ്എഫ്കെയിൽ ഉദ്‌ഘാടന ചിത്രം ഗുഡ്ബൈ ജൂലിയ

കാതൽ ദി കോർ കണ്ടു. ഇഷ്ടപെട്ട സിനിമകളെ കുറിച്ച് എഴുതി ശീലമില്ല. പക്ഷേ ഈ ചിത്രത്തെ കുറിച്ച് എഴുതി അറിയിക്കണം എന്ന് തോന്നി. മികച്ച സിനിമ എന്ന് ചെറിയ ഒരു വിശേഷണം പോര.. ഒരുപാട് മികവുകളുടെ ഒരു കൂടിച്ചേരൽ ആണ് കാതൽ. ടൈറ്റിൽ മുതൽ ഓരോ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും ഭാവങ്ങളും എല്ലാം ഉഗ്രൻ. എനിക്ക് ഏറെ പരിചിതമായ പാലാ, തീക്കോയി എന്നീ സ്ഥലങ്ങളിൽ പ്ലേസ് ചെയ്തതുകൊണ്ട് ആവാം തുടക്കം മുതൽ എനിക്ക് ഞാൻ അറിയുന്ന ഒരു കുടുംബത്തെ കണ്ട പോലെ ആണ് തോന്നിയത്. മാത്യൂ ആയി മമ്മൂക്ക ജീവിക്കുക ആയിരുന്നു. പ്രത്യേക വേഷവിധാനം അല്ലെങ്കിൽ ലൗഡ് ആയ ഭാവങ്ങൾ ഇല്ലാതെ തന്നെ ആ കഥാപാത്രം അഭിനയിച്ചു വിസ്മയിപ്പിച്ചു.

ALSO READ: വിദ്യാർത്ഥികളെ..അപരിചിതരോട് ലിഫ്റ്റ് ചോദിക്കല്ലേ..; മുന്നറിയിപ്പുമായി എം വി ഡി

ഓമനയുടെ ഹാൻഡ്ബാഗ് പിടിച്ചു ഉള്ള നില്പ് ഒക്കേ മാനസികമായി മാത്യൂ ഓമനയുടെ ഒപ്പം ആണെന്ന് തോന്നിപ്പിച്ചു. ചാച്ചൻ ആണ് സാക്ഷി പറയാൻ പോകുന്നത് എന്നറിഞ്ഞ ഞെട്ടൽ, ചാച്ചനോട് ആദ്യമായി മനസ്സ് തുറന്നു സംസാരിച്ചത്, കരഞ്ഞത്, ഓമനയോട് ഉള്ള ഏറ്റുപറച്ചിൽ, എൻ്റെ ദൈവമേ എന്ന നെഞ്ച് പൊട്ടിയുള്ള വിളി.. ഇതെല്ലാം എൻ്റെയും ഹൃദയം പൊള്ളിച്ചു. എത്ര പക്വതയോടെ ആണ് ഓമന പെരുമാറുന്നത്. പക്വതയുടെ അങ്ങേ അറ്റം ആണ് ഇലക്ഷന് വോട്ട് ചെയ്തു വരുന്ന തങ്കനെ നോക്കി മനോഹരമായി ഓമനയും ഫെമിയും ചിരിച്ചത്. ആ ചിരി ആയിരിക്കാം തങ്കനെ കുറ്റബോധം ഇല്ലാത്തവനായി സന്തോഷത്തോടെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കാര്യം. സൂക്ഷ്മമായ കഥാപാത്ര സൃഷ്ടി വലിയ കയ്യടി അർഹിക്കുന്നു. ഇൻ്റെൻസ് ആയ സന്ദർഭങ്ങളിൽ bgm ഇല്ലാതെ ആർട്ടിസ്റ്റ്ൻ്റെ ശബ്ദം മാത്രം ഉപയോഗിച്ചത് ഒരുപാട് ഇഷ്ടമായി. എഴുതാൻ ഇനിയും ഒരുപാട് ഉണ്ട്.. പക്ഷേ നീട്ടുന്നില്ല.. നന്ദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News