മിസോറാമിലും ഛത്തീസ്ഘട്ടിലും ഇന്ന് വോട്ടെടുപ്പ്

മിസോറാമിലും ഛത്തീസ്ഘട്ടിലും ഇന്ന് വോട്ടെടുപ്പ്. വോട്ടെടുപ്പ് ദിനത്തിൽ സുരക്ഷ ഉറപ്പാക്കാൻ മിസോറാമിൽ മ്യാൻമർ,ബംഗ്ലാദേശ് രാജ്യാന്തര അതിർത്തി അടച്ചു.

ALSO READ:രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

മിസോറാമിൽ 40 സീറ്റുകളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക.ആദ്യഘട്ടത്തിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ 40,78, 681 വോട്ടർമാർ 223 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. പത്തിടത്ത് രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെയും പത്തിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയുമാണ് വോട്ടെടുപ്പ് നടക്കുക.ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും നേരിട്ട് ഏറ്റുമുട്ടുകയാണ് ഛത്തീസ്ഗഢിൽ.
ഛത്തീസ്ഗഢിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് 17ന് നടക്കും.

ALSO READ:പാഴ്‌സലിന്റെ പേര് പറഞ്ഞ് പണം തട്ടുന്ന ഓണ്‍ലൈന്‍ സംഘത്തിനെതിരെ ജാഗ്രത പാലിക്കണം: കേരളാ പൊലീസ്

മിസോറാമിൽ ആകെയുള്ള 1,276 പോളിംഗ് സ്റ്റേഷനുകളിൽ 149 എണ്ണം അതിർത്തി മേഖലകളിലാണ്. 30 പോളിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മുൻകരുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. 8,57,000 വോട്ടർമാർ 174 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. ഭരണകക്ഷിയായ എം.എൻ.എഫ്,മുഖ്യ പ്രതിപക്ഷമായ ഇസഡ്.പി.എം,കോൺഗ്രസ് പാർട്ടികൾ തമ്മിൽ ആണ് ത്രികോണ മത്സരമാണ് നടക്കുക. മലനിരകളിൽ താമസിക്കുന്ന 7,000-ത്തിലധികം ആളുകൾ വീട്ടിലിരുന്ന് വോട്ടു ചെയ്യും.ഇവർക്ക് ബാലറ്റ് പേപ്പറുകൾ തപാൽ വഴി അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News