മിസോറാമില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ് 17.25 ശതമാനം രേഖപ്പെടുത്തി. നിലവില്‍ അധികാരത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട്, സോറം പീപ്പിള്‍ മൂവ്‌മെന്‍റ്, കോണ്‍ഗ്രസ് എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ബിജെപി 23 സീറ്റുകളിലും ആംആദ്മി 4 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
മിസോ നാഷണല്‍ ഫ്രണ്ട് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ സോറംതങ്ക, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ദുഹോമ, കോണ്‍ഗ്ര്‌സ് സംസ്ഥാന അധ്യക്ഷന്‍ ലാല്‍സോദ എന്നിവരാണ് പ്രധാന മത്സരാര്‍ത്ഥികള്‍. മിസോറാമില്‍ ഏകദേശം 8.57 ലക്ഷം വോട്ടര്‍മാരാണുള്ളത്. രാവിലെ 7 മണിക്കാണ് സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചത്.
ALSO READ: ഛത്തീസ്ഗഢിൽ വോട്ടെടുപ്പിനിടെ സ്ഫോടനം; സിആര്‍പിഎഫ് ജവാന് പരുക്കേറ്റു
അതേസമയം, ഛത്തീസ്ഗഡ് ആദ്യഘട്ട വോട്ടെടുപ്പ് രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 9.93% പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ 90 സീറ്റുകളില്‍ 20 സീറ്റുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ 12 എണ്ണവും മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്താര്‍ മേഖലായിലാണ്. ഇതിനിടെ സുക്മ ജില്ലയിലെ തോണ്ടമാര്‍ക മേഖലയില്‍ നക്സലുകള്‍ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു.
20 മണ്ഡലങ്ങളിലെയും സെൻസിറ്റീവ് മേഖലകളിലെ 600-ലധികം പോളിംഗ് ബൂത്തുകൾക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിആര്‍പിഎഫ് കോബ്ര ബറ്റാലിയിനെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
ALSO READ: പിഴ അടയ്ക്കാത്തവർക്കെതിരെ നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here