മിസോറാമിൽ വോട്ടെണ്ണൽ ഇന്ന്

മിസോറാം നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ ഇന്ന്. സംസ്ഥാനത്ത് ഇന്നലെ വിശേഷ ദിവസമായതിനാല്‍ വോട്ടണ്ണല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 40 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മിസോറാമിൽ തൂക്ക് സഭയാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കപ്പെട്ടത്. എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

Also read:ബാംഗ്ലൂര്‍ ട്വന്റി ട്വന്റി; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

മിസോറാമില്‍ 80.66 ശതമാനമായിരുന്നു പോളിങ് ശതമാനം. 40 അംഗ സംസ്ഥാന നിയമസഭയിൽ 18 വനിതകൾ ഉൾപ്പെടെ 174 സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. മിസോറാമിൽ സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിക്ക് 21 എന്ന പകുതി കടക്കണം.

Also read:അച്ചൻകോവിൽ തൂവൽമല വനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷപെടുത്തി

മണിപ്പൂര്‍ കലാപം ഉള്‍പ്പടെ ചര്‍ച്ചയായ മിസോറാമില്‍ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് പ്രതിപക്ഷമായ സോറം പീപ്പിള്‍ മൂവ്മെന്‍റില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും വലിയ വെല്ലുവിളി നേരിടുന്നുണ്ട്. മുഖ്യമന്ത്രി സോറംതാംങ്കക്ക് തിരിച്ചടി ലഭിച്ചേക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News