മിസോറാമിലെ ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍ വാന്റാംചുവങ്കി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മണിപ്പൂരില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ തകര്‍ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൂട്ടുനിന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം രാജിവെച്ചത്.
മെയ്‌തേയ് വിഭാഗത്തിലെ അക്രമികള്‍ ഇതുവരെ 357 പള്ളികള്‍, പാസ്റ്റര്‍മാരുടെ ഓഫീസുകള്‍, ക്വാര്‍ട്ടേഴ്‌സ് എന്നിവ കത്തിച്ചുകളഞ്ഞതായി അദ്ദേഹം പറഞ്ഞു.
ALSO READ: രാത്രി ഉറക്കം പൊലീസ് കാവലില്‍; കയ്യടി നേടി കേരള പൊലീസ് എസി ഡോര്‍മട്രി സംവിധാനം
ക്രിസ്ത്യാനികളോടും ക്രിസ്തു മതത്തോടും കാണിച്ച അനീതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപിയുടെ സംസ്ഥാന ഉപാധ്യക്ഷ പദവി ഞാന്‍ രാജിവെയ്ക്കുന്നു- അദ്ദേഹം സംസ്ഥാന അധ്യക്ഷന് നല്‍കിയ രാജിക്കത്തില്‍ കുറിച്ചു.
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ ഇതുവരെ പള്ളികള്‍ കത്തിച്ചതിനെ അപലപിച്ചിട്ടില്ല. അതിനര്‍ത്ഥം ക്രിസ്ത്യന്‍ ആരാധനാലയങ്ങളെ തകര്‍ത്തതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കുണ്ടെന്നതാണ്- അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ അക്രമത്തില്‍ അപലപിക്കണമായിരുന്നെന്നും കലാപ ബാധിതരെ സഹായിക്കണമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ക്രിസ്ത്യാനികള്‍ക്ക് എതിരായ പാര്‍ട്ടിയാണെന്നും അതിനാല്‍ തനിക്ക് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും രാജിവെയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കാത്ത കലാപത്തില്‍ ഇതുവരെ 200 ല്‍ അധികം ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തും ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here