‘ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടി’; മിസോറാം ബിജെപി ഉപാധ്യക്ഷന്‍ രാജിവെച്ചു

മിസോറാം ബിജെപി ഉപാധ്യക്ഷന്‍ ആര്‍ വന്റാംചുവാംഗ രാജിവെച്ചു. മണിപ്പൂര്‍ കലാപത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ടെന്നും ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചെന്നും ആര്‍ വന്റാംചുവാംഗ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും അദ്ദേഹം വ്യക്തമാക്കി.

Also read- ‘മാറനല്ലൂര്‍ അപ്രോച്ച് റോഡ് തകര്‍ന്നിട്ടില്ല’; മന്ത്രി മുഹമ്മദ് റിയാസിന് ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് നല്‍കി

ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണ്. ബിജെപിയുടെ പിന്തുണയോടെയാണ് പള്ളികള്‍ക്കെതിരായ ആക്രമണം നടന്നത്. ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ആര്‍ വന്റാംചുവാംഗ കുറ്റപ്പെടുത്തി. മെയ് 3 മുതല്‍ മണിപ്പൂരില്‍ ഉടനീളം 357 ഓളം പള്ളികള്‍ ചാരമാക്കിയെന്നും രാജി കത്തില്‍ സൂചിപ്പിക്കുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. വിഷയത്തില്‍ അപലപിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറി.

Also read- ചന്ദ്രയാന്‍ 3 വിക്ഷേപണം ഇന്ന്

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇരകളായ ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഷാ മൂന്ന് ദിവസം കലാപ ബാധിത പ്രദേശങ്ങളില്‍ എത്തിയെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ മണിപ്പൂരില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണെന്നും വന്റാംചുവാംഗ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News