മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്. 31.03% വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഛത്തീസ്ഗഢില്‍ 22.97% പോളിങ് രേഖപ്പെടുത്തി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 20 സീറ്റുകളില്‍ 12 എണ്ണവും മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്താര്‍ റീജയണിലാണ്. അതിനാല്‍ തന്നെ കനത്ത സുരക്ഷയിലാണ് ഛത്തീസ്ഗഢില്‍ വോട്ടെടുപ്പ് നടക്കുന്നത്.
മിസോറാമില്‍ നിലവില്‍ അധികാരത്തിലുള്ള മിസോ നാഷണല്‍ ഫ്രണ്ട്, സോറം പീപ്പിള്‍ മൂവ്‌മെന്‍റ്, കോണ്‍ഗ്രസ് എന്നിവരാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ബിജെപി 23 സീറ്റുകളിലും ആംആദ്മി 4 സീറ്റുകളിലും മത്സരിക്കുന്നുണ്ട്. നാല്‍പതംഗ നിയമസഭയാണ് മിസോറാമിലേത്.
മിസോ നാഷണല്‍ ഫ്രണ്ട് നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ സോറംതങ്ക, സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ദുഹോമ, കോണ്‍ഗ്ര്‌സ് സംസ്ഥാന അധ്യക്ഷന്‍ ലാല്‍സോദ എന്നിവരാണ് പ്രധാന മത്സരാര്‍ത്ഥികള്‍. മിസോറാമില്‍ ഏകദേശം 8.57 ലക്ഷം വോട്ടര്‍മാരാണുള്ളത്. രാവിലെ 7 മണിക്കാണ് സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചത്.
ALSO READ: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ; ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു
അതേസമയം, ആകെ 90 സീറ്റുകളാണ് ഛത്തീസ്ഗഢിലുള്ളത്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കളായ മുഹമ്മദ് അക്ബര്‍, സാവിത്രി മനോജ് മണ്ഡാവി, മോഹന്‍ മര്‍കം, വിക്രം മണ്ഡാവി, കവസി ലഖ്മ എന്നിവര്‍ ഒന്നാം ഘട്ട പോളിംഗിന് ജനവിധി തേടും. ബിജെപി നേതാക്കളായ രമണ്‍ സിങ്, ഭാവന ബോഹ്‌റ, ലത ഉസെണ്ടി തുടങ്ങിയവരും ഇന്ന് ജനവിധി തേടും.
കോണ്‍ഗ്രസ് നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ മറക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് ദിവസം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്‍റെ പ്രതികരണം. നക്‌സല്‍ മേഖലകളിലും ഇത്തവണ മികച്ച പോളിംഗ് ഉണ്ടാകും. കോണ്‍ഗ്രസ് അധികാരത്തിലേറിയ ശേഷം
നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. എല്ലാ ഗ്രാമങ്ങളിലും ബൂത്തുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here