മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. 174 സ്ഥാനാര്‍ത്ഥികളില്‍ 112 പേരും കോടീശ്വരന്മാരാണെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ആംആദ്മി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ആന്‍ഡ്രു ലാല്‍റംകിമ പച്ചുവാ ആണ് അറുപത്തി ഒമ്പത് കോടിയുടെ സ്വത്തുമായി ഒന്നാം സ്ഥാനത്ത്. സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ 64.4% പേര്‍ക്കും ഒരു കോടിക്കോ അതിന് മുകളിലോ സ്വത്തുകള്‍ ഉണ്ടെന്നാണ് വ്യക്തമാക്കിട്ടുള്ളത്.
ALSO READ: ഫ്രിഡ്‌ജില്‍ വെച്ചിട്ടും നാരങ്ങ പെട്ടന്ന് കേടാകാറുണ്ടോ? എങ്കില്‍ ഇനി ഇങ്ങനെ സൂക്ഷിച്ച് നോക്കൂ
മിസോറാമില്‍ 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സോറാം പീപ്പിള്‍സ് മൂവ്മെന്റും (ZPM) തിരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിച്ചതോടെ, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം നടക്കും.ZPM നേതാവ് ലാല്‍ദുഹോമ സെര്‍ചിപ്പ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഉപതെരഞ്ഞെടുപ്പില്‍ ലാല്‍ദുഹോമ വിജയിച്ചിരുന്നു.
ALSO READ: ഇതൊക്കെ നിസാരം..! ബോധം നഷ്ടപ്പെട്ട പാമ്പിന് സിപിആർ നൽകി പൊലീസ് ഉദ്യോഗസ്ഥൻ; വീഡിയോ
നവംബര്‍ 7 ന് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള 39 സ്ഥാനാര്‍ത്ഥികളുടെ പട്ടികയ കോണ്‍ഗ്രസ് പുറത്തിറക്കിട്ടുണ്ട്. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്) 40 സീറ്റുകളിലും മത്സരിക്കും, രണ്ട് സ്ത്രീകളും 15 പുതുമുഖങ്ങളും ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ത്ഥികളെയാണ് അവര്‍ പ്രഖ്യാപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here