മിസോറാം നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഡിസംബർ 3 ഞായറാഴ്ച വോട്ടെണ്ണൽ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഞായറാഴ്ച മിസോറാമിലെ ജനങ്ങൾക്ക് വിശേഷ ദിവസമാണ്. ഇത് ചൂണ്ടിക്കാട്ടി വോട്ടെണ്ണൽ മാറ്റിവെക്കണമെന്ന് നിരവധി നിവേദനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
Also read:ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; മകൾക്കും ഭാര്യക്കും പങ്കെന്ന് പത്മകുമാറിന്റെ മൊഴി
നവംബർ ഏഴിന് നടന്ന തെരഞ്ഞെടുപ്പിൽ മിസോറാമിൽ 80.66 ശതമാനം പോളിങ് രേഖപ്പെടുത്തിയിരിക്കുന്നു. അതേസമയം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ വേട്ടെണ്ണൽ ഞായറാഴ്ച തന്നെ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here