മിസോറാമില്‍ വോട്ടെണ്ണല്‍ ആരംഭിച്ചതിന് പിന്നാലെ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് എംഎന്‍എഫും സെഡ്പിഎമ്മും. എട്ടുമണിക്ക് പോസ്റ്റല്‍ വോട്ടെണ്ണാന്‍ ആരംഭിച്ചതിന് ശേഷമുള്ള ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് അഞ്ചിടത്ത് ലീഡ് ചെയ്യുന്നുണ്ട്. ബിജെപി മൂന്നിടത്ത് മാത്രമാണ് ലീഡ് ഉള്ളത്. നാല്‍പതു സീറ്റുകളാണ് മിസോറാം നിയമസഭയിലുള്ളത് ഇതില്‍ 21 സീറ്റുകള്‍ നേടിയാല്‍ കേവല ഭൂരിപക്ഷമാകും. തൂക്കുമന്ത്രി സഭ ഉണ്ടാകാനുള്ള സാധ്യതകള്‍ ചിലയിടങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന സാഹചര്യത്തില്‍ അങ്ങനെ സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് മുഖ്യമന്ത്രി സോറംതംഗ. എംഎന്‍എഫ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിനിടെ 700 പേർ കൊല്ലപ്പെട്ടു
ഭരണകക്ഷിയായ എംഎന്‍എഫ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ പതിനൊന്ന് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്. എന്നാല്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് 20 ഇടങ്ങളില്‍ ലീഡുമായി മുന്നേറുകയാണ്. ഇവര്‍ക്ക് തൊട്ടുപിറകേ തന്നെ കോണ്‍ഗ്രസും ഉണ്ട്. സോറംതംഗ സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. സെഡ്പിഎം മുന്നേറുമെങ്കിലും തൂക്കുമന്ത്രിസഭയായിരിക്കുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.
ALSO READ: പാർലമെന്റ് ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും
ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ കഴിഞ്ഞ തവണ എംഎന്‍എഫ് 27 സീറ്റുകളിലാണ് വിജയിച്ചത്. അന്ന് സെഡ്പിഎമ്മും എട്ടു സീറ്റുകളില്‍ ഒതുങ്ങിയിരുന്നു. കോണ്‍ഗ്രസിന് നാലും ബിജെപിക്ക് ഒരു സീറ്റുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here