മിസോറാം നിയസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ എംഎന്‍എഫിനെതിരെ ശക്തമായ നിലയില്‍ സെഡ്പിഎം. നിലവില്‍ 29 സീറ്റുകളില്‍ സെഡ്പിഎം ലീഡ് ചെയ്യുമ്പോള്‍ 7 സീറ്റുകളില്‍ മാത്രം ലീഡ് ഉയര്‍ത്താനെ ഭരണപക്ഷത്തിന് കഴിഞ്ഞിട്ടുള്ളു. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന അവകാശവാദം ഉയര്‍ത്തിയ കോണ്‍ഗ്രസ് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപി മുന്നിടത്ത് ലീഡ് ചെയ്യുന്നുണ്ട്. ജനസംഖ്യയില്‍ 90 ശതമാനവും ഗോത്രവിഭാഗത്തില്‍പ്പെട്ടവരാണ് മിസോറാമില്‍.
മണിപ്പൂര്‍ കലാപവും കുടിയേറ്റവും അഴിമതിയും ചര്‍ച്ചയായ തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉയരുമെന്നായിരുന്നു പ്രവചനം. ഇതോടെ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്നാണ് എംഎന്‍എഫ് കണക്കുകൂട്ടിയത്. അതേസമയം പോസ്റ്റല്‍ വോട്ടെണ്ണല്‍ അവസാനിച്ച് ഇവിഎം വോട്ടെണ്ണല്‍ ആരംഭിച്ചതോടെ സംസ്ഥാന ഏകദേശ ചിത്രം വെളിപ്പെട്ടു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തി മിസോറാമില്‍ തിരിച്ചുവരാമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസിന് ഇവിടെയും വലിയ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
ചെറുകക്ഷികളെ ഒപ്പം നിര്‍ത്തിയാണ് സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അങ്കത്തിനിറങ്ങിയത്. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ലാല്‍ദുഹോമ നയിക്കുന്ന സെഡ്പിഎം ഈ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ്. എട്ടരലക്ഷം വോട്ടര്‍മാരില്‍ 87 ശതമാനവും ക്രിസ്ത്യന്‍മത വിശ്വാസികളുള്ള മിസോറാമില്‍ പത്തുവര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ പിന്തള്ളിയാണ് എംഎന്‍എഫ് അധികാരത്തിലെത്തിയത്. 40 അംഗ നിയമസഭാ സീറ്റില്‍ 39 സീറ്റുകള്‍ പട്ടികവര്‍ഗ സംവരണ സീറ്റും ഒന്നു സീറ്റ് ജനറല്‍ വിഭാഗത്തിനുമാണ്.
ALSO READ: മിഗ്ജൗമ് ചുഴലികാറ്റ്; ദുരന്തനിവാരണ സേന സജ്ജമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
2013ല്‍ 34 സീറ്റ് നേടിയ കോണ്‍ഗ്രസ് 2018ല്‍ അഞ്ചു സീറ്റില്‍ ഒതുങ്ങി. ബിജെപി നേരിട്ട് ഭരിക്കുകയോ സഖ്യമുണ്ടാക്കുകയോ സഖ്യമുണ്ടാക്കുകയോ ചെയ്യാത്ത സംസ്ഥാനമാണ് മിസോറാം എന്ന പ്രത്യേകതയും ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here