നിയമപരമായ കാര്യങ്ങള്‍ മാത്രമെ ചെയ്തിട്ടുള്ളു, ഇഡി ചോദ്യം ചെയ്തത് മൂന്നര മിനിറ്റ് മാത്രം: എം കെ കണ്ണന്‍

കരുവന്നൂരില്‍ വിഷയത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എം കെ കണ്ണന്‍. നൂറ് ശതമാനം നിയമപരമായ കാര്യങ്ങള്‍ മാത്രമെ താന്‍  ചെയ്തിട്ടുള്ളു. കരുവന്നൂരും താനും തമ്മിൽ എന്താണ് ബന്ധമെന്ന് അറിയില്ലെന്നും തനിക്ക് ഒരു ബിനാമി അക്കൗണ്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂരിൽ പരിഹരിക്കാവുന്ന വിഷയം മാത്രമേയുള്ളു. അരവിന്ദാക്ഷന്‍റെ  ഡെപ്പോസിറ്റിനെക്കുറിച്ച് തനിക്ക് മാധ്യമങ്ങളിലൂടെയുള്ള അറിവു മാത്രമാണ് ഉള്ളത്. അടിയന്തിരാവസ്ഥയിൽ ജയിലിൽ കിടന്ന തനിക്ക് ഒരു അറസ്റ്റിനെയും ഭയമില്ല. അരവിന്ദാക്ഷന്റെ റിമാന്‍ഡ് റിപ്പോർട്ട്  കണ്ടിട്ടില്ല.  ക്യാൻവാസ് ചെയ്ത് ഒരു ഡെപ്പോസിറ്റും സ്വീകരിച്ചിട്ടില്ലെന്നും ഡെപ്പോസിറ്റിനെ കുറിച്ച് അന്വേഷിക്കുന്നത് ബാങ്ക് പ്രസിഡന്‍റിന്‍റെയോ ഡയറക്ടർ ബോർഡ് അംഗങ്ങളുടെയോ ജോലിയല്ലെന്നും എം കെ കണ്ണന്‍ വ്യക്തമാക്കി.

ALSO READ: ഖലിസ്ഥാന്‍ വിഘടന വാദ സംഘടനകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍

മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളിൽ ഇഡി പോകാത്തത് എന്താണ്. സഹകരണ ബാങ്കുകളെ കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. സംഭവത്തില്‍ നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. എ കെ 47 തോക്ക് കാണിച്ച് ഇഡി ഭീഷണിപ്പെടുത്തിയെന്നും എം കെ കണ്ണന്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ALSO READ: കുഴിച്ചിട്ട നിലയില്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ‘തെളിവ് നശിപ്പിച്ചത് ഭയന്നിട്ട്’, കുറ്റം സമ്മതിച്ച് സ്ഥലമുടമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News