മുസ്ലിംലീഗ് എം എല്‍ എ എം കെ മുനീര്‍ സത്യഗ്രഹം അവസാനിപ്പിച്ചത് താനുമായി നടത്തിയ മാരത്തോണ്‍ ചര്‍ച്ചയുടെ തീരുമാനപ്രകാരമാണെന്ന ലീഗ് വാദം തള്ളി പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എം കെ മുനീര്‍ സത്യഗ്രഹം ആരംഭിക്കുമ്പോഴോ അവസാനിപ്പിക്കുമ്പോഴോ ഇക്കാര്യം മുന്‍നിര്‍ത്തി താനുമായി ആശയവിനിമയം നടത്തിയിട്ടില്ല.
ALSO READ:റെക്കോര്‍ഡ് വിഷം പുറത്തുവിട്ട് ‘കോസ്റ്റല്‍ ടൈപാന്‍’
മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലെ പ്ലസ് വണ്‍ പ്രവേശനം സുഗമമാക്കാന്‍ 138 അധിക ബാച്ചുകള്‍ നിയമസഭയില്‍ പ്രഖ്യാപിക്കുകയുണ്ടായി. സര്‍ക്കാരിന്റെ ഈ തീരുമാനത്തെ നിയമസഭയില്‍ പ്രതിപക്ഷ നേതാവും പ്രതിപക്ഷ ഉപനേതാവും വരെ സ്വാഗതം ചെയ്യുകയുണ്ടായി. മറ്റെവിടെയെങ്കിലും അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ടെങ്കില്‍ അതത് സമയത്ത് ഉചിതമായ തീരുമാനമെടുക്കും എന്നതാണ് അന്ന് മുതലുള്ള നിലപാട്.
ALSO READ:അര്‍ജുനെ കണ്ടെത്തുന്നതിന് സൈന്യത്തിന്റെ സഹായം തേടാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവണം: ഡിവൈഎഫ്‌ഐ
കോഴിക്കോട് പ്ലസ് വണ്‍ സീറ്റ് കുറവുണ്ടെന്ന് കാട്ടി എം കെ മുനീര്‍ എം എല്‍ എ ഒരു നിവേദനം പോലും പൊതുവിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ തനിയ്ക്ക് തന്നിട്ടില്ല. സത്യഗ്രഹത്തിനിടെ എം കെ മുനീറിന്റെ ആരോഗ്യം മുന്‍നിര്‍ത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും താനുമായി ആശയവിനിമയം നടത്തിയിരുന്നു. ഇക്കാര്യം അപ്പോള്‍ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അടിയന്തിര ശ്രദ്ധ പതിയേണ്ട മേഖലകള്‍ ഉണ്ടെങ്കില്‍ അതത് സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന മുന്‍നിലപാട് തുടരാന്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. വാസ്തവം ഇതായിരിക്കെ സത്യഗ്രഹം വന്‍വിജയം എന്ന് പ്രഖ്യാപിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു എം കെ മുനീര്‍ ചെയ്തത്. അനിശ്ചിതകാലം എന്ന് പറഞ്ഞ് ആരംഭിച്ച സത്യഗ്രഹം വെറും അഞ്ച് മണിക്കൂര്‍ കൊണ്ട് അവസാനിപ്പിച്ചപ്പോള്‍ തന്നെ സമരം പ്രഹസനമാണെന്ന് വ്യക്തമാണ്. കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളുടെയും അവകാശം ആരാണ് എം കെ മുനീറിന് നല്‍കിയതെന്നും മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here