കെപിസിസിക്കെതിരെ വീണ്ടും എംകെ രാഘവന്‍

കോണ്‍ഗ്രസ് സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി പരിപാടിയില്‍ കെ. മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാതിരുന്നത് മോശമായിപ്പോയെന്ന് എം.കെ. രാഘവന്‍ എംപി. മുരളീധരനെ ന്യായമായും സംസാരിക്കാന്‍ അനുവദിക്കേണ്ടതായിരുന്നു. മുതിര്‍ന്ന നേതാക്കളെ ഉള്‍ക്കൊണ്ടുപോകാനുള്ള ഒരു നേതൃത്വമാണ് പാര്‍ട്ടിക്ക് വേണ്ടതെന്നും രാഘവന്‍ പറഞ്ഞു.

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് കോഴിക്കോട്ടും കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ എം.കെ. രാഘവന് ക്ഷണമുണ്ടായിരുന്നില്ല. അതിന്റെ അതൃപ്തിയും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിക്കെതിരെ
കെ. മുരളീധരന്‍ എംപിയും ശശി തരൂര്‍ എംപിയും കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

മുരളീധരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് തെറ്റുപറ്റിയെന്നും അദ്ദേഹത്തെപ്പോലുള്ളൊരു നേതാവിനെ അപമാനിക്കുന്നത് ശരിയല്ലെന്നും ശശി തരൂര്‍ പ്രതികരിച്ചിരുന്നു. മുരളീധരനെക്കൂടാതെ ശശി തരൂരിനും വേദിയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News