മാടായി കോളജിലെ നിയമന വിവാദം, രാഷ്ട്രീയം നോക്കിയല്ല കോളജിൽ നിയമനം നടത്തുകയെന്നും സഹകരണ ബാങ്കിൽ നിയമനം നടത്തുന്നതു പോലെ അല്ല കോളജിൽ നിയമനം നടത്തുന്നതെന്നും എം.കെ. രാഘവൻ എംപി.
കോളജിലെ നിയമനത്തിനെതിരെ നടത്തുന്ന ആരോപണം സ്ഥാപനത്തെ നശിപ്പിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമായാണെന്നും പാർട്ടിക്കുള്ളിൽ ചിലർ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഈ ആരോപണം എന്നും ഇക്കാര്യത്തിൽ തനിക്കു പറയാനുള്ള കാര്യങ്ങൾ കെപിസിസി പ്രസിഡൻ്റിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളജിലെ അനധ്യാപക തസ്തികകൾ നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുകയായിരുന്നെന്നും ഇവിടെ ഇൻ്റർവ്യൂ നടത്തിയത് താനല്ല ജോയിൻ്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാരുടെ നിയമനത്തിൽ ആദ്യ പരിഗണന നൽകേണ്ടിയിരുന്നത് അന്ധരായവർക്കാണെന്നും അങ്ങനെ ഒരാൾ ഇല്ലെങ്കിൽ മാനദണ്ഡം അനുസരിച്ച് രണ്ടാമത്തെ പരിഗണന കേൾവിക്കുറവ് ഉള്ളവർക്ക് ആയിരിക്കണം എന്നുമാണ്. ഈ മാനദണ്ഡമാണ് പാലിച്ചത്.
ALSO READ: തിരുവനന്തപുരം പോത്തൻകോട് തനിച്ചു താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
മൊത്തം 4 തസ്തിക. പിഎസ്സി നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം. ഇദ്ദേഹത്തിന് ജോലി നൽകിയില്ലെങ്കിൽ കോടതിയിൽ പോയാൽ നിയമനത്തിന് കോടതി അനുകൂലമാകും. കോലം കത്തിച്ചത് തന്നെ കത്തിച്ചതിന് തുല്യമാണെന്നും ജോലി കിട്ടാത്ത ആളുകളെ തനിക്കെതിരെ ഇളക്കി വിടുകയാണെന്നും എം.കെ. രാഘവൻ പറഞ്ഞു. ഡിസിസി പ്രസിഡൻ്റ് മാർട്ടിന് കാര്യങ്ങൾ മനസിലാകാത്തത് കൊണ്ടാണ് ബോർഡ് ഡയറക്ടർമാരെ സസ്പെൻഡ് ചെയ്തത്.
ഡിസിസി പ്രസിഡൻ്റ് കാര്യങ്ങൾ പഠിക്കാതെയാണ് അവർക്കെതിരെ നടപടി എടുത്തതെന്നും കോലം കത്തിച്ചവരോട് സഹതാപം മാത്രമാണെന്നും എം.കെ. രാഘവൻ പറഞ്ഞു. തനിക്ക് പറയാൻ ഒരുപാട് കാര്യങ്ങളുണ്ടെന്നും സാഹചര്യം വിലയിരുത്തിയ ശേഷം വീണ്ടും പറയാമെന്നും ഈ സ്ഥാപനം നാളെ സർക്കാർ ഏറ്റെടുക്കാൻ തയാറായാൽ വിട്ടുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here