പ്രൊഫസർ എം കെ സാനു പുരസ്‌കാരം; എം ടി വാസുദേവൻ നായർക്ക് സമർപ്പിച്ച് മോഹൻലാൽ

പ്രൊഫസർ എം കെ സാനുവിൻ്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്ക്കാരം എംടി വാസുദേവൻ നായർക്ക് സമർപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ, നടൻ മോഹൻലാലിനെക്കുറിച്ച് സാനു മാസ്റ്റർ രചിച്ച പുസ്തകത്തിൻ്റെ പ്രകാശനവും നടന്നു.അനേകമാന വ്യക്തിത്വത്തിൻ്റെ പാടവം മോഹൻലാലിൻ്റെ അഭിനയകലയിലുണ്ടെന്ന് സാനു മാസ്റ്റർ പറഞ്ഞു.

ALSO READ: പാലക്കാട് ധോണിയില്‍ വീണ്ടും പുലിയിറങ്ങി
സാഹിത്യ ലോകത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് എം കെ സാനു മാസ്റ്റർ പുരസ്ക്കാരം മോഹൻലാൽ എം ടി യ്ക്ക് സമർപ്പിച്ചത്. എംടി യ്ക്കു വേണ്ടി ശശി കളരിയേൽ പുരസ്ക്കാരം ഏറ്റുവാങ്ങി. പ്രൊഫസർ എം കെ സാനു മോഹൻലാലിനെ കുറിച്ചെഴുതിയ മോഹൻലാൽ അഭിനയകലയുടെ ഇതിഹാസം എന്ന പുസ്തകം ചടങ്ങിൽ പ്രകാശിപ്പിച്ചു.സംവിധായകൻ സത്യൻ അന്തിക്കാട് സംഗീതസംവിധായകൻ എം ജയചന്ദ്രന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്.അനേകമാന വ്യക്തിത്വം മോഹൻലാലിൻ്റെ അഭിനയകലയിൽ കാണാൻ സാധിക്കുമെന്ന് എം കെ സാനു പറഞ്ഞു. അസൂയയില്ലാത്ത മഹാനടൻമാരാണ് മമ്മൂട്ടിയും മോഹൻലാലുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:മർദ്ദനമേറ്റ് തൊടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മരണം; രണ്ടുപേർ അറസ്റ്റിൽ

തനിയ്ക്ക് ഏറ്റവും വിസ്മയകരമായ നിമിഷമാണിതെന്ന് മോഹൻലാൽ പറഞ്ഞു.എത്ര പ്രലോഭനങ്ങളുണ്ടായാലും നിലപാടുകളിൽ വെള്ളം ചേർക്കാത്ത പ്രതിഭയാണ് സാനുമാഷെന്നും അദ്ദേഹം പറഞ്ഞു.ഡോ. ആനന്ദ്കുമാർ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രൊഫ. എം തോമസ് മാത്യു, സദാശിവ് കൃഷ്ണ, ഡോ.ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News