ബിജെപിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തുറന്നു കാട്ടി എം കെ സ്റ്റാലിന്‍

ബി ജെ പിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തുറന്നു കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ വിജയത്തിനായും സ്റ്റാലിൻ പാര്‍ട്ടി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. വെല്ലൂരില്‍ ഡി എം കെയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിന്‍. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പാക്കിയതിൽ 7.50 ലക്ഷം കോടി രൂപയുടെ പൊരുത്തക്കേടുകൾ ഉണ്ടെന്ന സി എ ജി റിപ്പോർട്ട് കണക്കിലെടുത്താണ് സ്റ്റാലിന്റെ പ്രഖ്യാപനം.

ALSO READ:നിപ, 61 പേരുടെ ഫലം കൂടി നെഗറ്റീവ്; വീണാ ജോര്‍ജ്

2014 നും 2023 നും ഇടയിൽ ഇന്ധന വില വർധിച്ചത് ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ ബി ജെ പിയെ വിമര്‍ശിച്ചു. “2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറുമ്പോൾ ഇന്ത്യയുടെ കട ബാധ്യത 55 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ബി ജെ പിയുടെ ഭരണത്തിൽ കടം 155 ലക്ഷം കോടി രൂപയായി ഉയർന്നു. അഴിമതി മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ ശ്രമം.അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം. ഇതാണ് നമ്മുടെ മുന്നിലുള്ള പ്രാഥമിക കടമ.” എന്നും സ്റ്റാലിൻ വ്യക്തമാക്കി.

ALSO READ:സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരാന്‍ സാധ്യത

ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിലും സ്റ്റാലിന്‍ ആശങ്കയറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here