‘മോദിയുടെ പടം റിലീസാകില്ല, ട്രെയ്‌ലർ ഇത്ര മോശമെങ്കില്‍ പടം എന്താകും’; വിവേചനങ്ങളുടെ നൂറ്റാണ്ടിലേക്ക് തിരിച്ചു പോകില്ല; ആഞ്ഞടിച്ച് സ്റ്റാലിൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. മോദിയുടെ പടം റിലീസാകില്ല, ട്രെയ്‌ലർ ഇത്ര മോശമെങ്കില്‍ പടം എന്താകുമെന്ന് സ്റ്റാലിൻ വിമർശിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും അക്കൗണ്ട് തുറക്കുമെന്ന സംഘപരിവാറിന്റെ വ്യാമോഹത്തിനെതിരെയാണ് സ്റ്റാലിന്റെ മറുപടി.

ALSO READ: തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

തമിഴ്‌നാട്ടിൽ നാല്‍പതില്‍ നാല്‍പത് സീറ്റും തങ്ങള്‍ നേടുമെന്ന് സ്റ്റാലിൻ പറഞ്ഞു. അടിമത്തത്തിന്‍റെ നൂറ്റാണ്ടിലേക്ക് നമ്മുടെ നാട് തിരിച്ചുപോകരുതെന്നും അണ്ണാഡിഎംകെ, ബിജെപിയുടെ ബി ടീമാണെന്നും സ്റ്റാലിൻ പറഞ്ഞു.

ALSO READ: കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ വീണ്ടും അശ്ലീല പരാമർശത്തോടെയുള്ള ഫോട്ടോകൾ; ശൈലജ ടീച്ചർക്കെതിരെയുള്ള സൈബർ ആക്രമണം തുടരുന്നു

അതേസമയം, പാലക്കാടിനെ കേന്ദ്രസർക്കാർ അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞു. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്രത്തിന് നിലപാടില്ലെന്നും, കോച്ച് ഫാക്ടറി വേണമെന്ന് പറയുന്നവരാകണം ജനപ്രതിനിധിയെന്നും പാലക്കാട് വെച്ച് നടന്ന എ വിജയരാഘവന്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ വെച്ചാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News