ഏക സിവിൽ കോഡിനെതിരെയും നരേന്ദ്രമോദിക്കെതിരെയും ആഞ്ഞടിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സിവിൽ കോഡ് പരാമർശങ്ങൾ വർഗീയ വിദ്വേഷവും ആശയക്കുഴപ്പവും ഉണ്ടാക്കാനാണെന്ന് സ്റ്റാലിൻ പറഞ്ഞു.
ALSO READ: കേരളത്തിൽ കളിക്കാൻ അർജൻ്റീന റെഡി; തുടർ നടപടികളുമായി സംസ്ഥാനം മുന്നോട്ട്
രാജ്യത്തുള്ള സമാധാനം തകർത്തുകൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് മോദിയുടെയും ബി.ജെ.പിയുടെയും ശ്രമം. പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ലെന്നും ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു. പാട്നയിലെ പ്രതിപക്ഷയോഗം മൂലം മോദി പരിഭ്രാന്തനായെന്ന് വിമര്‍ശിച്ച സ്റ്റാലിന്‍, മണിപ്പൂർ കത്തിയമരുമ്പോളും മോദിക്ക് മിണ്ടാട്ടമില്ലെന്നും കുറ്റപ്പെടുത്തി.
ALSO READ: ഇടവേളയില്ലാതെ തലപ്പത്ത്; ഇടവേള ബാബുവിന് ‘അമ്മ’യുടെ ആദരം
അതേസമയം, മോദിയുടെ പരാമർശങ്ങൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്ററും രംഗത്തെത്തി. ബിജെപിയും നരേന്ദ്രമോദിയും ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറയുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാനാണ്. സിവിൽ കോഡിനെക്കുറിച്ച് ഇപ്പോൾ പറയുന്നത് ഹിന്ദുക്കളുടെ വോട്ട് നേടാനാണെന്നും മറ്റൊന്നും പറയാനില്ലാത്തതിനാലാണ് വർഗീയ ധ്രുവീകരണ അജണ്ടയിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഗോവിന്ദൻമാസ്റ്റർ കുറ്റപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here