തമിഴ്നാട്ടില്‍ 2000 ഏക്കറില്‍ ലോകോത്തര സൗകര്യങ്ങളോടു കൂടിയ അന്താരാഷ്ട്ര വിമാനത്താവളം; ഭാഗ്യം തേടിയെത്തിയത് ഈ സ്ഥലത്തെ

പുതിയ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അന്താരാഷ്ട്ര വിമാനത്താവളം വരുന്നത് ഹൊസൂരില്‍ 2000 ഏക്കറിലാണ്. മൂന്നു കോടി യാത്രക്കാരെ പ്രതിവര്‍ഷം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള രീതിയിലാണ് പുതിയ വിമാനത്താവളത്തിന്റെ നിർമാണം.

Also read:‘കാള പെറ്റെന്ന് കേട്ടാൽ കയർ എടുക്കുകയല്ല, പാത്രവും എടുത്ത് പാല് കറക്കാൻ പോകുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി’: ആൻ്റണി രാജു

നിര്‍ദ്ദിഷ്ട വിമാനത്താവളം വരുന്ന ഹൊസൂര്‍ ഐടി ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ വ്യവസായങ്ങളുടെ നാട് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. വാഹന വ്യവസായത്തിന് പുറമേ ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികൾക്കെല്ലാം ഇവിടെ വ്യവസായ ശാഖകളുണ്ട്. പ്രധാന വ്യാവസായിക-സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ ഹൊസൂരിൻ്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് മേഖലയിലെ കണക്റ്റിവിറ്റി വർധിപ്പിക്കാനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും വിമാനത്താവളം സഹായിക്കുമെന്ന് സംസ്ഥാന ആസൂത്രണ കമ്മീഷൻ വൈസ് ചെയർപേഴ്‌സൺ ജെ. ജയരഞ്ജൻ പറഞ്ഞു.

Also read:രാജസ്ഥാനിൽ മരിച്ച ബിഎസ്എഫ് ജവാൻ്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലെത്തിച്ചത് അഴുകിയ നിലയിൽ

ബെംഗളൂരുവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഹൊസൂര്‍ സ്ഥിതി ചെയ്യുന്നത്. ഹൊസൂരിലും പരിസരത്തും നിരവധി നിര്‍മാണ, വ്യാവസായിക യൂണിറ്റുകൾ സ്ഥിതി ചെയ്യുന്നതിനാൽ നിക്ഷേപങ്ങൾക്കും തൊഴിലവസരങ്ങൾക്കും കൂടുതല്‍ ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ”ഹൊസൂരിലെ പുതിയ വിമാനത്താവളത്തിൻ്റെ പ്രഖ്യാപനം ഈ മേഖലയുടെ ഒരു വലിയ മുന്നേറ്റമാണ്. ഈ പദ്ധതി കണക്ടിവിറ്റി വളരെയധികം വർധിപ്പിക്കുകയും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യും. ഇത് ഹൊസൂരിന് മാത്രമല്ല, ധർമ്മപുരി, സേലം തുടങ്ങിയ അയൽജില്ലകൾക്കും പ്രയോജനം ചെയ്യും. കൂടാതെ ബെംഗളൂരുവിൻ്റെ വിവിധ ഭാഗങ്ങള്‍ക്കും പ്രയോജനം ചെയ്യും” തമിഴ്‌നാട് വ്യവസായ മന്ത്രി ടിആർബി രാജ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News