ഭാഷയും പാരമ്പര്യവുമാണ് ഞങ്ങളെ നിര്‍വചിക്കുന്നത്; അമിത്ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി എം കെ സ്റ്റാലിൻ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദിയെ എതിർപ്പ് കൂടാതെ അംഗീകരിക്കണമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെയാണ് സ്റ്റാലിന്റെ മറുപടി. പ്രസ്താവനയെ അപലപിക്കുന്നുവെന്നാണ് സ്റ്റാലിൻ പറഞ്ഞത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ചെറുക്കുമെന്നും സ്റ്റാലിൻ അറിയിച്ചു. ട്വീറ്റിലൂടെയാണ് സ്റ്റാലിന്റെ മറുപടി.

also read: ഹരിയാനയില്‍ ബിജെപി സര്‍ക്കാരിന്റെ ‘ബുള്‍ഡോസര്‍ രാജ്’; വ്യാപാര സ്ഥാപനങ്ങൾ ഇടിച്ചു നിരത്തി

‘ഹിന്ദി ഭാഷയെ എല്ലാവരും അംഗീകരിക്കണമെന്നുള്ള അമിത് ഷായുടെ ധിക്കാരപൂര്‍വമായ നിലപാടിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. ഹിന്ദി സംസാരിക്കാത്തവരെ അടിച്ചമര്‍ത്താനുള്ള പ്രകടമായ ശ്രമമാണിത്. ഹിന്ദിയുടെ ഒരുതരത്തിലുമുള്ള ആധിപത്യത്തേയും അടിച്ചേല്‍പ്പിക്കലിനേയും സ്വീകരിക്കാന്‍ തമിഴ്‌നാട് ഒരുക്കമല്ല. ഞങ്ങളുടെ ഭാഷയും പാരമ്പര്യവുമാണ് ഞങ്ങളെ നിര്‍വചിക്കുന്നത്’ എന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

also read: കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ ചൈന
അതേസമയം വെള്ളിയാഴ്ച ദില്ലിയിൽ നടന്ന പാര്‍ലമെന്‍റിന്‍റെ ഔദ്യോഗിക ഭാഷാസമിതി സമ്മേളനത്തില്‍ സ്വീകാര്യത പതുക്കെയാണെങ്കിലും യാതൊരെതിര്‍പ്പുമില്ലാതെ ഹിന്ദി ഭാഷ അംഗീകരിക്കപ്പെടണമെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഹിന്ദി മറ്റു പ്രാദേശിക ഭാഷകളുമായുള്ള മത്സരത്തിനില്ലെന്നും എല്ലാ ഇന്ത്യന്‍ ഭാഷകളേയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന് കൂടുതല്‍ കരുത്താര്‍ജിക്കാനാകൂവെന്നും അമിത് ഷാ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News