‘ആകാശത്തൊരു സര്‍പ്രൈസ്’; ദ്യോകോവിച്ചിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എം കെ സ്റ്റാലിന്‍

നൊവാക് ദ്യോകോവിചിനെ വിമാനത്തില്‍ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സ്‌പെയിനിലേക്കുള്ള യാത്രക്കിടയിലായിരുന്നു ഇരുവരുടെയും കണ്ടുമുട്ടല്‍. ഇരുവരും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് സ്റ്റാലിന്‍ ‘എക്‌സില്‍’ പങ്കുവെച്ചത്.

കായിക പ്രേമികളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ് എം കെ സ്റ്റാലിന്‍. ‘ക്രിക്കറ്റ് താരം ടെന്നിസ് താരത്തെ കണ്ടുമുട്ടിയപ്പോള്‍’ എന്ന കമന്റുകളുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. എം.എസ് ധോണിയുടെ ആരാധകനായ സ്റ്റാലിന്‍ ‘തമിഴ്‌നാടിന്റെ ദത്തുപുത്രന്‍’ എന്നാണ് ധോണിയെ വിശേഷിപ്പിച്ചത്.

Also Read: തൃണമൂൽ – കോൺഗ്രസ് പോര്: ന്യായ് യാത്രക്ക് ഗസ്റ്റ് ഹൗസിലെ ഉച്ചഭക്ഷണ അനുമതിക്കുള്ള അപേക്ഷ പോലും തള്ളി മമത സർക്കാർ

25ാം ഗ്രാന്റ്സ്ലാം കിരീടം ലക്ഷ്യമിട്ട് ആസ്‌ട്രേലിയന്‍ ഓപണിനെത്തിയ നൊവാക് ദ്യോകോവിചിന് ടൂര്‍ണമെന്റിലെ ജേതാവായ ജാനിക് സിന്നര്‍ ആണ് സെമിയില്‍ പരാജയപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News