‘ഇന്ത്യ’ ബ്ലോക്കിനെ സ്റ്റാലിന്‍ നയിക്കുമെന്ന് കോണ്‍ഗ്രസ്; തീരുമാനം ഇങ്ങനെ

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ത്യ സഖ്യത്ത മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നയിക്കുമെന്ന് തമിഴ്‌നാട്, പുതുച്ചേരി എഐസിസി ചുമതലയുള്ള അജോയ് കുമാര്‍ വ്യക്തമാക്കി. ഇന്ത്യ സഖ്യം തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി നാല്‍പതു സീറ്റു നേടുമെന്നും അജോയ് കുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തമിഴ്‌നാട്ടില്‍ 39 സീറ്റും പുതുച്ചേരിയില്‍ ഒരു സീറ്റുമാണ് ഉള്ളത്.

ALSO READ:  പരവൂർ പൊഴിക്കരയിൽ കുളിക്കാനിറങ്ങിയ 21-കാരൻ മുങ്ങി മരിച്ചു

”കോണ്‍ഗ്രസുമായുള്ള ഡിഎംകെയുടെ സഖ്യം ശക്തമാണ്. ഞങ്ങള്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി നാല്‍പതു സീറ്റുകള്‍ നേടും. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇന്ത്യ സഖ്യത്തിലെ ശക്തരായ നേതാക്കളിലൊരാളാണ് അദ്ദേഹം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ത്യ സഖ്യത്തെ നയിക്കും.”- അജോയ് കുമാര്‍ പറഞ്ഞു.

ALSO READ: അയൺ ബോക്സുകൊണ്ട് തലക്കടിച്ച് കമ്മിറ്റിയംഗത്തെ കൊലപ്പെടുത്തി; പള്ളിമേടയിൽ കൊലപാതകം, വികാരിയടക്കം ഒളിവിൽ

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള കമ്മിറ്റിയെ ഡിഎംകെ പ്രഖ്യാപിച്ചു. രണ്ടുദിവസത്തിനുള്ളില്‍ കോണ്‍ഗ്രസും പ്രഖ്യാപിക്കാം. അതേസമയം കേന്ദ്ര സര്‍ക്കാര്‍ പ്രളയ ദുരിതം നേരിട്ട തമിഴ്‌നാടിന് മതിയായ ഫണ്ട് നല്‍കിയില്ലെന്ന് അജോയ് കുമാര്‍ ആരോപിച്ചു.

ALSO READ: ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകം പ്രകാശനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here