‘ശുദ്ധ അസംബന്ധം’, ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ തള്ളി തൃശൂർ മേയർ എംകെ വർഗീസ്

സുരേഷ് ഗോപി തന്നെ പുകഴ്ത്തിയെന്നും താൻ ബിജെപിയിലേക്ക് പോകുമെന്നുമുള്ള വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് തൃശൂർ മേയർ എംകെ വർഗീസ്. താൻ എൽഡിഎഫിന്റെ മേയർ ആണെന്നും,
എൽഡിഎഫുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും എംകെ വർഗീസ് പറഞ്ഞു. സംഭവം ചർച്ചയായതിനെ തുടന്നായിരുന്നു വിശദീകരണവുമായി മേയർ രംഗത്തെത്തിയത്.

ALSO READ: നാദാപുരം ഗവൺമെന്റ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകരെ ക്രൂരമായി മർദിച്ച് കെഎസ്‌യു-എംഎസ്എഫ് സംഘം; ദൃശ്യങ്ങൾ കൈരളി ന്യൂസിന്

ഞാൻ എന്നും എല്ഡിഎഫിനൊപ്പം തന്നെ ആയിരിക്കുമെന്നും സുരേഷ് ഗോപിയുടെ ആദർശവും തൻറെ ആദർശവും രണ്ടാണെന്നും മേയർ വ്യക്തമാക്കി. കേന്ദ്ര മന്ത്രിയും മേയറും എന്ന നിലയിൽ മാത്രമാണ് സുരേഷ് ഗോപിയുമായി സംസാരിച്ചിട്ടുള്ളതെന്നും എം കെ വർഗീസ് കൂട്ടിച്ചേർത്തു.

ALSO READ: ‘ഡബിളാ ഡബിൾ’, ദില്ലിയിൽ എബിവിപി യൂണിയൻ പ്രസിഡന്റ് അഡ്മിഷൻ നേടിയത് രണ്ട് പ്ലസ്ടു സർട്ടിഫിക്കറ്റുകൾ നൽകി; ഗുരുതര ആരോപണവുമായി എസ്എഫ്ഐ

കഴിഞ്ഞ ദിവസമായിരുന്നു എം കെ വർഗീസും സുരേഷ് ഗോപിയും വേദിയിൽ സംസാരിക്കുന്ന വിഡിയോകൾ ചേർത്തുകൊണ്ട് വർഗീസ് ബിജെപിയിക്ക് പോകുമെന്ന പ്രചാരണങ്ങൾ ശക്തമായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News