‘കാള പെറ്റെന്ന് കേട്ടാൽ കയർ എടുക്കുകയല്ല, പാത്രവും എടുത്ത് പാല് കറക്കാൻ പോകുന്ന ആളായി പ്രതിപക്ഷ നേതാവ് മാറി’: ആൻ്റണി രാജു

മുതലപ്പൊഴി വച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് നിയമസഭയിൽ എംഎൽഎ ആൻ്റണി രാജു. മുതലപ്പൊഴിയിൽ അപകടത്തിന് കാരണം യുഡിഎഫ് കാലത്ത് അശാസ്ത്രീയമായ നിർമ്മാണമാണെന്നും, അദാനിയുമായി കരാർ ഒപ്പിട്ടത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ’13 വയസുകാരിയെ ലൈംഗികാതിക്രമത്തിനിരയാക്കി കൊലപ്പെടുത്തി’; ഉത്തരാഖണ്ഡിൽ ബിജെപി നേതാവ് അറസ്റ്റിൽ

‘കാലാവസ്ഥാവ്യതിയാനത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം കൊടുക്കുന്ന ഏക സംസ്ഥാനമാണ് കേരളം. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഇത് കൊടുക്കുന്നുണ്ടോ? കടലിൽ വച്ച് മത്സ്യബന്ധനത്തിനിടയിൽ ഏത് വിധേന മരിച്ചാലും ഇൻഷുറൻസ് തുക ലഭ്യമാക്കണം’, ആന്റണി രാജു നിയമസഭയിൽ പറഞ്ഞു.

ALSO READ: രാജസ്ഥാനിൽ മരിച്ച ബിഎസ്എഫ് ജവാൻ്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലെത്തിച്ചത് അഴുകിയ നിലയിൽ

‘ഹൃദയാഘാതം വന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളി മരിക്കും. പക്ഷേ ഇത്തരം സംഭവങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ പണം നൽകാറില്ല. ഇതിൽ കാലോചിതമായ മാറ്റം വരുത്തണം’, അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News