ജോയിയുടെ മാതാവിനെ സംരക്ഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി എംഎൽഎ സി കെ ഹരീന്ദ്രൻ

ആമയിഴഞ്ചൻ തോട്ടിൽ അപകടത്തിൽപെട്ട് മരണമടഞ്ഞ ജോയിയുടെ മാതാവിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലം എംഎൽഎ സി കെ ഹരീന്ദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.ജോയിയുടെ ഏക വരുമാനത്തിൽ ആയിരുന്നു മാതാവ് കഴിഞ്ഞിരുന്നത് എന്നും അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിലായിരുന്നു താമസമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.മാതാവിനെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ALSO READ: ആലപ്പുഴ ജില്ലയിലെ നീർക്കുന്നം എസ്. ഡി വി. ഗവൺമെന്റ് യുപി സ്‌കൂളും അന്തർദേശീയ നിലവാരത്തിലേക്ക്; പുതിയ സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി ശിവൻകുട്ടി

റെയിൽവേയുടെ കരാർ പണിക്ക് ഇടയിലാണ് ജോലിക്ക് അപകടം സംഭവിച്ചത്.അതിനാൽ റെയിൽവേയിൽ നിന്ന് ജോയിയുടെ കുടുംബത്തിന് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പാറശ്ശാല എംഎൽഎയാണ് സി കെ ഹരീന്ദ്രൻ.

ALSO READ: സുരക്ഷാ ഭീഷണി; ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News