എംഎല്‍എ ക്യു തെറ്റിച്ചു, ചോദ്യം ചെയ്ത വോട്ടറിന് കരണത്തടി, തിരിച്ചടിച്ച് വോട്ടറും, വീഡിയോ

വിഐപി സംസ്‌കാരത്തിന്റെ നാണംകെട്ട ഒരു സംഭവത്തിനാണ് ആന്ധപ്രദേശ് ഇന്ന് സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ ഗുണ്ടൂര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. പോളിംഗ് ബൂത്തില്‍ വോട്ടിംഗിനായുള്ള ക്യു മറികടന്ന് എംഎല്‍എ വോട്ട് ചെയ്യാന്‍ പോയത് ചോദ്യം ചെയ്ത വോട്ടരെ എംഎല്‍എ മര്‍ദ്ദിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ALSO READ:  മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക്  സീറ്റ് കുറവെന്ന ആരോപണം അവാസ്തവം: മന്ത്രി വി ശിവൻകുട്ടി

തെനാലിയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എ എ ശിവകുമാര്‍, ഇയാളെ ചോദ്യം ചെയ്ത വോട്ടറിനെ കരണത്തടിക്കുകയായിരുന്നു. എന്നാല്‍ അപ്പോള്‍ തന്നെ വോട്ടര്‍ അടി തിരിച്ചടിച്ചു. അതേസമയം എംഎല്‍എയുടെ സഹായികള്‍ വോട്ടര്‍ക്കെതിരെ തിരിഞ്ഞ് അദ്ദേഹത്തെ മര്‍ദ്ദിച്ചു. മറ്റ് വോട്ടര്‍മാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. അതേസമയം പത്തു സെക്കന്റോളം നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലും വോട്ടറെ സഹായിക്കാന്‍ എത്തിയിട്ടില്ലെന്നത് വിമര്‍ശനം ഉയരുന്നുണ്ട്.

ALSO READ: ഉമർഫൈസിയുടെ നിസ്കാരത്തെ യുഡിഎഫ് അധിക്ഷേപിച്ച സംഭവം; വി ഡി സതീശനോട് വിശദീകരണം ആവശ്യപ്പെട്ട് പലസ്തീൻ ഐക്യദാർഢ്യറാലി സംഘാടകസമിതി

ആന്ധ്രപ്രദേശിലെ 25 ലോക്‌സഭാ സീറ്റിലും 175 അസംബ്ലി സീറ്റിലും വോട്ടിംഗ് ഇന്നാണ് നടന്നത്. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഢി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപി തെലുങ്കു ദേശം പാര്‍ട്ടി സഖ്യത്തിനെതിരെയാണ് മത്സരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News