കുവൈറ്റ് തീപിടിത്തം; അനുശോചനം രേഖപ്പെടുത്തി കെ ടി ജലീൽ എംഎൽഎയും മന്ത്രി എം ബി രാജേഷും

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കെ ടി ജലീൽഎംഎൽഎ. പറയാൻ വാക്കുകളില്ല. കുവൈറ്റും മലയാളക്കരയും വിതുമ്പുകയാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ അഗാധമായ ദു:ഖത്തിൽ പങ്കുചേരുന്നു. പൊള്ളലേറ്റവരും പരിക്കുപറ്റിയവരും വേഗം സുഖംപ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. വേർപ്പാടിൻ്റെ വേദന പറഞ്ഞറിയിക്കാനാവില്ല. ആദരാഞ്ജലികൾ എന്നാണ് ജലീൽ എം എൽ എ അനുശോചനം രേഖപ്പെടുത്തിയത്.

ALSO READ: നയിക്കാൻ നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല; കെ മുരളീധരനായി പാലക്കാടും കോൺഗ്രസ് പ്രവർത്തകരുടെ ഫ്ലക്സ്
സംഭവത്തിൽ മന്ത്രി എം ബി രാജേഷും അനുശോചനം രേഖപ്പെടുത്തി. കുവൈറ്റ് മംഗഫിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളികളുൾപ്പെടെ നിരവധി പേർ മരിച്ചത് ദുഃഖകരമാണ്. അപകടത്തിൽ നാല്പതിലധികം പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. മരിച്ചവരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു, ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു.

മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. കുവൈത്തിലെ മംഗഫില്‍ ഫ്ലാറ്റ് സമുച്ചയത്തിലെ തീപിടിത്തത്തിലുണ്ടായ മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തുന്നു. തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമുള്ള വാര്‍ത്തകള്‍ ഏറെ ദുഃഖകരമാണ്. അപകടത്തില്‍ മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് ആദ്യവിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും മുഖ്യമന്ത്രി രേഖപ്പെടുത്തി.

ALSO READ: കുവൈറ്റ് തീപിടിത്തം; മരിച്ച രണ്ട് മലയാളികളെ കൂടി തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 14 മലയാളികളെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News