ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി, വെൻ്റിലേറ്ററിൽ നിന്നും മാറ്റി

uma-thomas-mla

മെഗാ നൃത്തസന്ധ്യയ്ക്കി​ടെ സ്റ്റേജി​ൽ നി​ന്നും വീണ് ഗുരുതര​ പരു​ക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ സ്ഥിതിയിൽ ആശാവഹമായ പുരോഗതി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനാൽ തന്നെ ഉമാ തോമസിനെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി. നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഉമാതോമസ് എംഎൽഎ.

ALSO READ: യുവതിയെ സ്റ്റേഷനുള്ളിൽ പീഡനത്തിനിരയാക്കി ഡിഎസ്പി മുങ്ങി, 24 മണിക്കൂറിനുള്ളിൽ ഡിഎസ്പിയെ പൊക്കി തുറുങ്കിലടച്ച് കർണാടക പൊലീസ്

ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും അപകടനില തരണം ചെയ്യാത്തതിനാലാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശ്വാസകോശത്തിൽ നീർക്കെട്ടുള്ളതിനാലാണ് അപകട നില തരണം ചെയ്തെന്ന് പറയാനാകാത്തതെന്നും എങ്കിലും നിലവിൽ ഉമാ തോമസിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

ALSO READ: റിജിത്ത് വധം, കോടതി വിധിയിൽ സന്തോഷമുണ്ടെങ്കിലും കുടുംബത്തിൻ്റെ നഷ്ടം നികത്താനാവാത്തത്; റിജിത്തിൻ്റെ അമ്മ

അതേസമയം ഉമാതോമസ് എംഎൽഎ മക്കളോടും ഡോക്ടേഴ്സിനോടും സംസാരിച്ചു. ഇന്നലെ രാവിലെ എംഎൽഎ ഓഫീസിലെ വിവരങ്ങളും മറ്റും ഉമാതോമസ് എഴുതിച്ചോദിച്ചതും മക്കളോടും മറ്റും ആശയ വിനിമയം നടത്തിയതും വാർത്തയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News