പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും അവരുടെ സുഹൃത്തുക്കളും എംഎല്‍എ ഹോസ്റ്റലിലെ മുറിയില്‍ താമസിക്കാറുണ്ട്, അവരുമായി വ്യക്തിബന്ധം വേണമെന്നില്ലല്ലോ ?എംഎല്‍എ വി ആര്‍ സുനില്‍ കുമാര്‍

വ്യാജ നിയമനത്തട്ടിപ്പ് കേസിലെ പ്രതി ബാസിത്, എം.എല്‍.എ ഹോസ്റ്റലിലെ തന്റെ മുറിയില്‍ താമസിച്ചിരുന്നതായി വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ സ്ഥിരീകരിച്ചു. മണ്ഡലത്തിനകത്തും പുറത്തുമുള്ള പാര്‍ട്ടി പ്രവര്‍ത്തകരും, മറ്റു പൊതുപ്രവര്‍ത്തകരുമെല്ലാം എം.എല്‍.എ ഹോസ്റ്റലിലെ തന്റെ മുറിയില്‍ താമസിക്കാറുണ്ടെന്ന് എംഎല്‍എ പറഞ്ഞു.

Also Read : വർഷങ്ങൾക്ക് ശേഷം ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആ രണ്ടു നായകന്മാർ വീണ്ടും കണ്ടുമുട്ടി, കെട്ടിപ്പിടിച്ച് രജിനിയും ജോസും

അത്തരത്തില്‍ ബാസിത്തും താമസിച്ചിട്ടുണ്ടെന്നും, എന്നാല്‍ ഇയാളുമായി വ്യക്തിബന്ധമോ, അടുപ്പമോ ഇല്ലെന്നും എം.എല്‍.എ പറഞ്ഞു. ഈ വിഷയത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും എം.എല്‍.എ വ്യക്തമാക്കി. ബാസിത്തും ഹരിദാസും എം.എല്‍.എ ഹോസ്റ്റലിലെ സുനില്‍ കുമാറിന്റെ മുറിയില്‍ കഴിഞ്ഞ ഏപ്രില്‍ 10, 11 തീയതികളില്‍ താമസിച്ചു എന്നായിരുന്നു മൊഴി.

Also Read : മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ; കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കേരളാപൊലീസ്

എന്നാല്‍ പ്രതികള്‍ തന്റെ മുറിയില്‍ താമസിച്ചെന്നത് യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ ഇവരുമായി യാതൊരുവിധ ബന്ധവുമില്ലെന്നും സുനില്‍ കുമാര്‍ എം.എല്‍.എ പറഞ്ഞു. സാധാരണ രീതിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും പാര്‍ട്ടി അനുഭാവികളും ഇവിടെ താമസിക്കാറുണ്ടെന്നും എന്നാല്‍ ഇവരുമായി ബന്ധമൊന്നും ഉണ്ടാവണമില്ലെന്നും സുനില്‍ കുമാര്‍ കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News