കർണാടകയിൽ വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനത്തിന് മുൻകൈയെടുത്ത എംഎൽഎയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി. കർണാടകയിൽ ഹിജാബ് ആദ്യമായി നിരോധിച്ച ഉഡുപ്പി ഗവൺമെന്റ് കോളജിന്റെ വികസന സമിതി ചെയർമാനായിരുന്നു ഉഡുപ്പിയിലെ ബിജെപി എംഎൽഎയായ രഘുപതി ഭട്ട്. ഹിജാബ് ധരിച്ച പെൺകുട്ടികളെ ക്ലാസ് മുറികളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കിയതിന്റെ പേരിലാണ് ഭട്ട് ആദ്യം വാർത്തകളിൽ ഇടംപിടിച്ചത്.
തനിക്ക് നീറ്റ് നിഷേധിച്ച വാർത്തയോട് തുടർന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഭട്ട് പ്രതികരിച്ചത്. പാർട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതേക്കുറിച്ച് തന്നെ ഒന്നും അറിയിച്ചില്ലെന്നും പരിഭവം പറഞ്ഞ അദ്ദേഹം, ‘അവർ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ സ്വയം രാജിവെക്കുമായിരുന്നു എന്ന് പ്രതികരിച്ചു.
രഘുപതി ഭട്ടിന് പകരം യശ്പാൽ സുവർണയെയാണ് പാർട്ടി സ്ഥാനാർഥിയാക്കിയത്. തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിലല്ലാതെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും രഘുപതി ഭട്ട് പറഞ്ഞു. ‘ടിക്കറ്റ് ലഭിക്കാത്തതിൽ തനിക്ക് വിഷമമില്ല. പക്ഷേ, പാർട്ടി തന്നോട് പെരുമാറിയ രീതിയിൽ വേദനയുണ്ട്. ഒരു ആശയവിനിമയവുമില്ലാതെയാണ് എന്നെ പുറത്താക്കിയതെന്നും ഭട്ട് പറഞ്ഞു.
തന്റെ ജാതിയുടെ പേരിൽ പാർട്ടി തന്നെ ഇറക്കിവിടുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി നേതൃത്വവുമായോ പ്രധാനമന്ത്രി മോദിയുമായോ തനിക്ക് പരാതികളൊന്നുമില്ല. പക്ഷേ പാർട്ടിക്ക് എന്ന് താൻ ആവശ്യമില്ലാത്ത ആളായിരുന്നോ എന്നും ഭട്ട് ചോദിച്ചു. പാർട്ടി പുറത്താക്കിയ വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞത്. ഈ നീക്കത്തെക്കുറിച്ച് തന്നെ അറിയിച്ചില്ല. അവർ ആവശ്യപ്പെട്ടിരുന്നെങ്കിൽ താൻ സ്വയം രാജിവെക്കുമായിരുന്നു വെന്നും ഭട്ട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here