‘മന്ത്രിയാകാൻ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ല’: തോമസ് കെ തോമസ് എംഎൽഎ

THOMAS K THOMAS

മന്ത്രിയാകാൻ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എം എൽ എ. ആരോപണം സമഗ്രമായി അന്വേഷിക്കണമെന്നും 3 മണിക്ക് കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും എം എൽ എ പറഞ്ഞു. ശരത് പവാറിന്റെ കൂടെ നിൽക്കുന്ന എംഎൽഎയാണ് താൻ, അജിത്ത് പവാറുമായി യാതൊരു ബന്ധവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read:‘എൽഡിഎഫ് സമ്പന്നരുടെ പ്രസ്ഥാനം അല്ല; പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി പാർട്ടിക്ക് ഇല്ല’: മന്ത്രി കെ ബി ഗണേഷ് കുമാർ

‘എംഎൽഎമാരായ തങ്ങളെ വേണമെന്ന് അജിത്ത് പവാർ ആവശ്യപ്പെട്ടിട്ടില്ല. കോഴ ആരോപണത്തെ സംബന്ധിച്ച് അന്വേഷണം വേണം. നൂറുകോടി ആരോപണം അവിശ്വസനീയം. ലോബിയിൽ വച്ച് ഇക്കാര്യം സംസാരിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതം. മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. ആൻറണി രാജുവിന്റെ പാർട്ടിയിൽ ഉള്ളവരെയാണ് നേരത്തെ തങ്ങൾ തോൽപ്പിച്ചിട്ടുള്ളത്. അതിൻറെ വൈരാഗ്യം കാണുമായിരിക്കാം’- തോമസ് കെ തോമസ് എം എൽ എ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News