എംഎം.ഹസ്സന്‍ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പദവിയില്‍ തുടരും. കെപിസിസി നേതൃയോഗത്തിന് ശേഷവും സുധാകരന് പദവി കൈമാറിയില്ല. അതേസമയം യോഗത്തില്‍ കെ.മുരളീധരന്‍ അടക്കമുള്ള സ്ഥാനാര്‍ഥികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
ALSO READ: സഹകരണ ഭേദഗതി സഹകരണ രംഗത്ത് വായ്പ്പാരംഗമുള്‍പ്പെടെ വന്‍ മാറ്റത്തിന് കാരണമാകും: സഹകരണ ഫെഡറേഷന്‍
തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കെപിസിസി യോഗത്തിന് ശേഷം കെ.സുധാകരന്‍ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്നായിരുന്നു ധാരണ. പക്ഷെ എംഎം ഹസന്‍ ആക്ടിംഗ് പ്രസിഡന്റ് പദവി ഒഴിഞ്ഞില്ല. യോഗത്തില്‍ സുധാകരന് പദവി കൈമാറാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയില്ലെന്നാണ് സൂചന. യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയും ഉണ്ടായില്ല.അതായത് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ഹസ്സന്‍ പദവിയില്‍ തുടരും.
ALSO READ: അതല്ല… ഇതാണ് ഇപ്പോള്‍ പ്രധാനം: സഞ്ജുവിന്റെ കിടിലന്‍ മറുപടി ഇങ്ങനെ
എന്നാല്‍ സുധാകരന് തീരുമാനം വൈകുന്നതില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. കെപിസിസി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഹസന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തെങ്കിലും സുധാകരന്‍ വിട്ടുനിന്നു. അതേസമയം യോഗത്തില്‍ കെ.മുരളീധരന്‍ അടക്കമുള്ള സ്ഥാനാര്‍ഥികള്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കെടുകാര്യസ്ഥതയുണ്ടായെന്നും നേതാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നും മുരളീധരന്‍ പറഞ്ഞു. പ്രവര്‍ത്തന രംഗത്ത് വലിയ വീഴ്ചയുണ്ടായെന്ന് എം.കെ.രാഘവനും യോഗത്തില്‍ പറഞ്ഞു. പക്ഷെ ഈ വാര്‍ത്തകള്‍ കെപിസിസി നേതൃത്വം നിഷേധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here