മുസ്ലിം വീടുകൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ എംഎം ഹസ്സൻ

റംസാന് മുസ്ലിം ഭവനങ്ങൾ സന്ദർശിക്കാനുള്ള ബിജെപിയുടെ തീരുമാനത്തെ വിമർശിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. തീരുമാനം ബിജെപിയുടെ രാഷ്ട്രീയതാത്പര്യമാണെന്നും മുസ്ലിങ്ങളോടുള്ള സ്നേഹം കൊണ്ടല്ല ഈ തീരുമാനമെന്നും എംഎം ഹസ്സൻ പറഞ്ഞു.

ബിജെപിയുടെ ഈ തീരുമാനം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ളതാണ്. അല്ലാതെ മുസ്ലിങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. പശുവിന്റെ പേരിൽ എത്രയോ മുസ്ലിം സഹോദരങ്ങളുടെ ജീവൻ ബിജെപി കൊന്നൊടുക്കിയിട്ടുണ്ടെന്നും ഈ രാഷ്ട്രീയ നാടകങ്ങളെ കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്നും എംഎം ഹസ്സൻ പറഞ്ഞു.

ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങളും സഭാ മേലധ്യക്ഷന്മാരെയുമെല്ലാം ബിജെപി നേതാക്കൾ സന്ദർശിച്ചിരുന്നു. വിഷുവിന് ക്രൈസ്തവരെ ഹിന്ദു വീടുകളിലേക്ക് ക്ഷണിക്കാനും ബിജെപിക്ക് പദ്ധതിയുണ്ട്. ഇതിനിടെയാണ് മുസ്ലിങ്ങളുടെ വീടുകളും ബിജെപി പ്രവർത്തകർ സന്ദർശിക്കുമെന്ന് അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News