പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ അന്വേഷണമില്ലെന്ന് എംഎം ഹസ്സൻ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയുടെ കത്ത് പുറത്തുവന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് എംഎം ഹസ്സൻ. തെരഞ്ഞെടുപ്പിനെ ഇത് യാതൊരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ, നോമിനി രാഷ്ട്രീയം കോൺഗ്രസ്സിന് ഗുണം ചെയ്യില്ലെന്ന് കെ മുരളീധരൻ തുറന്നടിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും. പാലക്കാട്‌ പ്രചാരണത്തിന് പോകാൻ ആരും വിളിച്ചിട്ടില്ലെന്നും പോകുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചില്ലെന്നും മുരളീധരൻ പറഞ്ഞു.

Read Also: നോമിനി രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; പാലക്കാട്‌ പ്രചാരണത്തിന് ആരും വിളിച്ചില്ലെന്നും കെ മുരളീധരൻ

ഒരുപാട് വെള്ളം ഒഴുകിപ്പോകാനുണ്ട്. നമുക്ക് നോക്കാം. ഇത്തവണ താൻ സ്വയം മാറിയതാണ്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ താൻ വലിയവൻ അല്ല. ഇപ്പോ ഉള്ളവരാണല്ലോ തന്നേക്കാൾ വലുത്. പാട്ട് നിർത്താൻ സമയമായിട്ടില്ലെന്ന് അറിയാം. 2026ൽ നിയമസഭയിലേക്ക് മത്സരിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മൂഡ് പോയെന്നും മുരളീധരൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News