ഒടുവിൽ മാളത്തിൽ നിന്ന് തലപൊക്കി കോൺഗ്രസ്; കേരളത്തിന്റെ ദില്ലി സമരത്തിന് യുഡിഎഫ് എതിരല്ലെന്ന് എം എം ഹസ്സൻ

കേന്ദ്രത്തിനെതിരായി എൽഡിഎഫ് നടത്തുന്ന ദില്ലി സമരത്തിന് യുഡിഎഫ് എതിരല്ലെന്ന് എം എം ഹസ്സൻ. കേരളവുമായി യാതൊരു രീതിയിലും സഹകരിക്കില്ല എന്ന് പ്രതിപക്ഷ നേതാവുൾപ്പടെ ആവർത്തിച്ചുപറഞ്ഞ ശേഷമാണ് ഈ മലക്കം മറിച്ചിൽ. സമരം ആഹ്വാനം ചെയ്തപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപ പ്രതിപക്ഷ നേതാവ് കുഞ്ഞാലിക്കുട്ടിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ചർച്ചയിൽ പങ്കെടുത്തെങ്കിലും സമരത്തിൽ സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം അന്ന് മുതൽ പറഞ്ഞിരുന്നത്.

Also Read: ‘ഔറംഗസേബ് പള്ളി പണിതത് കൃഷ്ണജന്മഭൂമിയിലെന്ന വാദം’: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ചോദ്യംചെയ്ത് സോഷ്യല്‍ മീഡിയ

അതേസമയം, കേന്ദ്ര അവഗണനയ്‌ക്കെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇന്ന് ദില്ലിയിൽ സമരം ആരംഭിച്ചു. ഒരേ ദുരിതം അനുഭവിക്കുന്നവരെല്ലാം ഒന്നിച്ചുനിൽക്കണമെന്നും കേരളത്തിന്റെ സമരത്തിൽ പൂർണപിന്തുണ നൽകുന്നുവെന്നും കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിൽ പ്രതികരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

Also Read: കേരളത്തിന്റെ വളർച്ചയിൽ പലർക്കും ഉത്ക്കണ്ഠയുണ്ട്; ഇതിനുള്ള പ്രതികാരമായാണ് സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നത്: ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News