എംഎം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട വിവാദം ആർഎസ്എസ് സൃഷ്ടിയെന്ന് മകൻ അഡ്വ. എംഎൽ സജീവൻ. അപ്പച്ചന്റെ ആഗ്രഹം പ്രകാരമാണ് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നത്. ഈ ആഗ്രഹം പിതാവ് തന്നോട് പറഞ്ഞിരുന്നു. തൻ്റെ പിതാവ് ദൈവവിശ്വാസി ആയിരുന്നില്ല. ഇപ്പോഴത്തെ വിവാദത്തിന് പിന്നിൽ ചില ആർഎസ്എസ് നേതാക്കളാണ്.
ആർഎസ്എസിന്റെ കൈയിലെ ടൂളാണ് തന്റെ സഹോദരിയെന്നും അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുമ്പോഴും തന്റെ പിതാവിൻ്റെ നിലപാടിന് എതിരായിരുന്നു സഹോദരി. ഇപ്പോഴത്തെ വിവാദം പാർട്ടിയെയും, നേതാക്കളെയും കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here